Monday, June 17, 2024
spot_img

കണ്ണീർക്കടലായി പാപുവ ന്യൂഗിനി !വെള്ളിയാഴ്ചയുണ്ടായ മണ്ണിടിച്ചിലിൽ ജീവനോടെ മണ്ണിനടിയിലായത് ആയിരത്തിലധികം പേരെന്ന് റിപ്പോർട്ട്

പോർട്ട് മൊറെസ്ബി: പാപുവ ന്യൂഗിനിയിൽ വെള്ളിയാഴ്ചയുണ്ടായ വമ്പൻ മണ്ണിടിച്ചിലിൽ രണ്ടായിരത്തോളം ആളുകൾ മണ്ണിനടിയിൽപ്പെട്ടതായുള്ള റിപ്പോർട്ട് പുറത്തു വന്നു. പാപുവ ന്യൂഗിനി ദേശീയ ദുരന്ത നിവാരണ സെന്റർ ഐക്യരാഷ്ട്ര സംഘടനയ്ക്കു കൈമാറിയ റിപ്പോർട്ടിലൂടെയാണ് ഇക്കാര്യം പുറം ലോകമറിഞ്ഞത്. അപകടം രാജ്യത്തിന് സാമ്പത്തികമായും രാജ്യത്തെ തകർത്തുകളഞ്ഞതായും റിപ്പോർട്ടിൽ പറയുന്നു.

എൻഗ പ്രവിശ്യയിലെ കാവോകലാം ഗ്രാമത്തിൽ വെള്ളിയാഴ്ച പുലർച്ചെയാണ് മുൻഗ്ലോ പർവതത്തിന്റെ ഒരു ഭാഗം ഇടിഞ്ഞത്. ഒട്ടേറെ കെട്ടിടങ്ങളും കൃഷിയിടങ്ങളും ഇല്ലാതായെന്നും രാജ്യത്തിന്റെ സാമ്പത്തികമേഖലയെ ദുരന്തം ബാധിച്ചെന്നും ദുരന്ത നിവാരണ കേന്ദ്രം അറിയിച്ചു. അപകടം നടന്ന് 4 ദിവസങ്ങൾ പിന്നിട്ടെങ്കിലും ഇപ്പോഴും മണ്ണിടിച്ചിൽ തുടരുന്നതിനാൽ രക്ഷാപ്രവർത്തനത്തെ ഇത് സാരമായി ബാധിക്കുന്നുണ്ട്. നിലവിൽ ആയിരത്തിലധികം മൃതദേഹങ്ങൾ കണ്ടെടുത്തിട്ടുണ്ട്. രക്ഷാപ്രവർത്തനത്തിന് മറ്റു രാജ്യങ്ങളുടെ സഹായവും ആവശ്യമാണെന്ന് പാപുവ ന്യൂഗിനി ഐക്യരാഷ്ട്ര സഭയെ അറിയിച്ചു.

Related Articles

Latest Articles