ന്യൂഡൽഹി : വിങ് കമാൻഡർ അഭിനന്ദൻ വർദ്ധമാന് വീർ ചക്ര നൽകാനുള്ള ശുപാർശയുമായി വ്യോമസേന.രാജ്യത്തെ ഏറ്റവും വലിയ മൂന്നാമത്തെ സൈനിക ബഹുമതിയാണ് വീർ ചക്ര.പാകിസ്ഥാന്റെ വ്യോമാക്രമണം ചെറുക്കുന്നതിനിടെ വിമാനം തകര്‍ന്ന് പാക് പിടിയിലായ അഭിനന്ദ് വര്‍ദ്ധമാനെ മാർച്ച് മാസം ഒന്നാം തീയതിയാണ് പാകിസ്ഥാന്‍ ഇന്ത്യക്ക് തിരികെ കൈമാറിയത്.
ഫെബ്രുവരി 27-നാണ് അതിര്‍ത്തി കടന്നെത്തിയ പാക് എഫ് -16 വിമാനത്തെ മിഗ്-21 വിമാനം ഉപയോഗിച്ച് അഭിനന്ദന്‍ തകര്‍ത്തത്. പാക് വിമാനങ്ങളുടെ തിരിച്ചുള്ള ആക്രമണത്തില്‍ അഭിനന്ദന്‍റെ വിമാനം തകര്‍ന്നു.
നിയന്ത്രണരേഖയ്ക്ക് അപ്പുറത്തേക്ക് പാരച്യൂട്ടിൽ താഴെയിറങ്ങവേയാണ് അഭിനന്ദനെ പാക് സൈന്യം തടവിലാക്കിയത് .ഇന്ത്യയുടെ നയതന്ത്ര നീക്കങ്ങളും,ലോകരാജ്യങ്ങളുടെ സമ്മർദ്ദവും ശക്തമായതോടെ മൂന്ന് ദിവസങ്ങള്‍ക്ക് ശേഷം അഭിനന്ദന്‍ മോചിപ്പിക്കപ്പെട്ടു.
നിലവിൽ അഭിനന്ദന്റെ ചികിത്സകൾ പൂർത്തിയായി കഴിഞ്ഞു. യുദ്ധവിമാനം പറത്താന്‍ അഭിനന്ദന്‍ തയ്യാറാണെന്നാണ് റിപ്പോര്‍ട്ട്.

