Saturday, October 17, 2026

വയനാടിന്റെ സമഗ്ര വികസനത്തിന് തുഷാര്‍ വിജയിക്കണം;മകന് വേണ്ടി വോട്ടഭ്യര്‍ത്ഥിച്ച്‌ പ്രീതി നടേശന്‍

കല്‍പ്പറ്റ: വയനാടിന്റെ സമഗ്ര വികസനത്തിന് എന്‍.ഡി.എ സ്ഥാനാര്‍ത്ഥി തുഷാര്‍ വെളളാപ്പള്ളി വിജയിക്കണമെന്ന് തുഷാറിന്റെ അമ്മ പ്രീതി നടേശന്‍. ജില്ലയില്‍ വിവിധ സ്ഥലങ്ങളില്‍ നടന്ന കുടുംബ യോഗങ്ങളില്‍ സംസാരിക്കുമ്പേഴാണ് ഇക്കാര്യം വ്യക്തമാക്കിയത്. വയനാട്ടിലെ വികസന മുരടിപ്പില്‍ ഒരു മാറ്റം ആഗ്രഹിച്ച്‌ കൊണ്ടാണ് മണ്ഡലത്തിലെ വോട്ടര്‍മാര്‍ തുഷാറിനെ നെഞ്ചിലേറ്റുന്നത്. ഇത് ഒരു വലിയ മാറ്റമാണ്. തുഷാര്‍ വിജയിച്ചാല്‍ മണ്ഡലത്തില്‍ ഒട്ടേറെ വികസന പ്രവര്‍ത്തനങ്ങള്‍ ഏറ്റെടുത്ത് നടത്തുമെന്നും പ്രീതി നടേശന്‍ പറയുകയുണ്ടായി.

Related Articles

Latest Articles