ദില്ലി: കൊല്ലപ്പരീക്ഷയോട് അനുബന്ധിച്ച് പ്രധാനമന്ത്രി വിദ്യാര്‍ത്ഥികളോട് സംവദിക്കുന്ന ആശയവിനിമയ പരിപാടി പരീക്ഷാ പേ ചര്‍ച്ച നാളെ നടക്കും. ന്യൂഡല്‍ഹിയിലെ ടോകടോറ സ്റ്റേഡിയത്തില്‍ വച്ചാണ് 2000 ത്തോളം വിദ്യാര്‍ത്ഥികളെ ഉള്‍പ്പെടുത്തിയുള്ള പരിപാടി. വിദ്യാര്‍ത്ഥികള്‍ തന്നെയാണ് ചര്‍ച്ചയുടെ മോഡറേറ്റര്‍മാരാകുന്നതെന്നതും പ്രത്യേകതയാണ്. കേന്ദ്രീയ വിദ്യാലയത്തില്‍ നിന്നുള്ള നാല് വിദ്യാര്‍ത്ഥികളാണ് അവതാരകര്‍.
പരീക്ഷാ പേയുടെ മൂന്നാമത് എഡിഷനാണ് ഈ വര്‍ഷം നടക്കുന്നത്. ഇന്ത്യയിലും വിദേശത്തുമുള്ള അധ്യാപകര്‍, വിദ്യാര്‍ത്ഥികള്‍, രക്ഷിതാക്കള്‍ എന്നിവരുമായി പ്രധാന മന്ത്രി ചര്‍ച്ച നടത്തും. 2018ലായിരുന്നു പരിപാടിയുടെ ആദ്യ എഡിഷന്‍ നടന്നത്.
ചര്‍ച്ചയില്‍ പങ്കെടുക്കാന്‍ അവസരം ലഭിച്ച വിദ്യാര്‍ത്ഥികളും മാതാപിതാക്കളും അധ്യാപകരും സന്തോഷത്തിലാണ്. ശാന്തമായ അന്തരീക്ഷത്തില്‍ മാനസിക സമ്മര്‍ദം കുറച്ച് പരീക്ഷ എഴുതി മികച്ച ഫലമെങ്ങനെ ഉണ്ടാക്കുമെന്നും പരിപാടിയില്‍ ചര്‍ച്ച ഉണ്ടാകും.

