Tuesday, December 16, 2025

ബീഹാറിൽ പ്രണയത്തിന്റെ പേരിൽ അരുംകൊല;16ഉം 18ഉം വയസായ പെണ്മക്കളെ കൊലപ്പെടുത്തി മാതാപിതാക്കൾ

ബീഹാർ : ഹാജിപൂരിൽ പ്രണയത്തിന്റെ പേരിൽ അരുംകൊല.16ഉം 18ഉം വയസായ പെണ്മക്കളെ കൊലപ്പെടുത്തി മാതാപിതാക്കൾ. മക്കൾ ഉറങ്ങികിടക്കുമ്പോൾ മാതാപിതാക്കൾ ഇരുവരെയും കൊലപ്പെടുത്തുകയായിരുന്നു.കൊലചെയ്ത ശേഷം പിതാവ് ഓടി രക്ഷപ്പെടുകയായിരുന്നു.പോലീസ് പ്രതിക്കായി തിരച്ചിൽ തുടരുകയാണ്.പ്രണയത്തിന്റെ പേരിലാണ് മക്കളെ കൊലപ്പെടുത്തിയതെന്ന് മരിച്ച കുട്ടികളുടെ ‘അമ്മ റിങ്കു ദേവി പോലീസിന് മുന്നിൽ കുറ്റസമ്മതം നടത്തിയിട്ടുണ്ട്.കൂടുതൽ ചോദ്യം ചെയ്യലുകൾ ഉടൻ ഉണ്ടാകുമെന്നാണ് വിവരം.

മറ്റ് വ്യത്യസ്ത ജാതികളിൽ പെട്ടവരുമായി മക്കൾ പ്രണയത്തിലായിരുന്നുവെന്നും അതുകൊണ്ടാണ് കൊലപ്പെടുത്തിയതെന്നും അമ്മപോലീസിനോട് പറഞ്ഞു. തങ്ങളോട് പറയാതെ മക്കൾ ഇടക്കിടെ പുറത്തുപോകുമായിരുന്നുവെന്നും,പിതാവാണ് മക്കളെ കൊലപ്പെടുത്തിയതെന്ന് ഇവർ ആദ്യം പറഞ്ഞെങ്കിലും രണ്ട് പേർക്കും കൊലപാതകത്തിൽ പങ്കുണ്ടെന്ന് റിങ്കു ദേവി വ്യക്തമാക്കി.

Related Articles

Latest Articles