Parents will also know the speed and route of the school bus at home
തിരുവനന്തപുരം :സ്കൂള് ബസിന്റെ സ്പീഡും വഴിയുമെല്ലാം ഇനി വീട്ടിലിരുന്ന് രക്ഷിതാക്കളും അറിയും.വാഹനം അപകടത്തില്പ്പെട്ടാല് വിവരം ഉടന് കണ്ട്രോള് റൂമിലും എത്തും.സ്കൂള് ബസ് എപ്പോഴെത്തുമെന്ന് മൊബൈല് ആപ്പില് അറിയാം. സ്കൂള്വാഹനങ്ങളുടെ യാത്ര നിരീക്ഷിക്കാന് കഴിയുന്ന ‘വിദ്യാവാഹന്’ ആപ്പ് ഇന്ന് പ്രവര്ത്തനസജ്ജമാകും. സ്കൂള് വാഹനങ്ങളെ ജി.പി.എസുമായി ബന്ധിപ്പിച്ച് മോട്ടോര്വാഹനവകുപ്പ് തയ്യാറാക്കിയ ‘സുരക്ഷാമിത്ര’ സോഫ്റ്റ് വെയറില്നിന്നുള്ള വിവരങ്ങളാണ് മൊബൈല് ആപ്പില് ലഭിക്കുക.
നിലവില് അംഗീകൃത സ്കൂള് വാഹനങ്ങള്ക്കെല്ലാം വെഹിക്കിള് ലൊക്കേഷന് ഡിവൈസ് (ജി.പി.എസ്.) നിര്ബന്ധമാണ്. വാഹനത്തിന്റെ സഞ്ചാരപഥം, വേഗം എന്നിവയെല്ലാം ഓണ്ലൈനില് അറിയാനാകും. ‘സുരക്ഷാമിത്ര’ സംവിധാനം രണ്ടുവര്ഷത്തിലേറെയായി സജ്ജമാണെങ്കിലും മൊബൈല് ആപ്പ് ഇല്ലാത്തതിനാല് ഇതിന്റെ പ്രയോജനം രക്ഷിതാക്കള്ക്കും സ്കൂള് അധികൃതര്ക്കും ലഭിച്ചിരുന്നില്ല. ‘സുരക്ഷാമിത്ര’യില്നിന്നുള്ള ഡേറ്റ ആപ്പിലേക്ക് സ്വീകരിക്കുന്നതിലെ തടസ്സമായിരുന്നു കാരണം. അടുത്തിടെയാണ് ഇത് പരിഹരിച്ചത്.
ശബരിമല സന്നിധാനത്ത് പൂജകൾക്കായി എത്തിയ ആയിരക്കണക്കിന് ഭക്തരെയും പന്തളം കൊട്ടാരത്തിൽ നിന്നുള്ള രാജപ്രതിനിധികളെയും വഴിയിൽ തടഞ്ഞിട്ട് സംസ്ഥാന സർക്കാരും ഉദ്യോഗസ്ഥ…
രാഷ്ട്രപുനർനിർമ്മാണത്തിന്റെയും ഹൈന്ദവ നവോത്ഥാനത്തിന്റെയും ഒരു നൂറ്റാണ്ട് പിന്നിട്ട് 101-ാം വർഷത്തിലേക്ക് പ്രവേശിക്കുന്ന രാഷ്ട്രീയ സ്വയംസേവക സംഘത്തിന്റെ ചരിത്രപ്രസിദ്ധമായ വിജയദശമി മഹോത്സവം…
തിരുവനന്തപുരം: സംസ്ഥാനത്ത് നവരാത്രി ആഘോഷങ്ങൾ ഉച്ചസ്ഥായിയിലേക്ക് കടക്കുമ്പോൾ, ഇത്തവണത്തെ പൂജവെപ്പ്, വിദ്യാരംഭ തീയതികൾ സംബന്ധിച്ച ജ്യോതിഷ കണക്കുകൂട്ടലുകളും വിവരങ്ങളും പുറത്തുവന്നു.…
ശബരിമല മണ്ഡല-മകരവിളക്ക് തീർത്ഥാടനത്തിന് ഇനി ദിവസങ്ങൾ മാത്രം ബാക്കിനിൽക്കെ, രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്നുമെത്തുന്ന ലക്ഷക്കണക്കിന് അയ്യപ്പഭക്തർക്ക് തടസ്സമില്ലാത്തതും സുരക്ഷിതവുമായ…
ശബരിമല ശ്രീ ധർമ്മശാസ്താ ക്ഷേത്രനട തുലാമാസ പൂജകൾക്കായി ഭക്തിസാന്ദ്രമായ അന്തരീക്ഷത്തിൽ തുറന്നു. തന്ത്രി കണ്ഠര് ബ്രഹ്മദത്തന്റെ സാന്നിധ്യത്തിൽ മേൽശാന്തി ഇ.ഡി.…
കേരളത്തിന്റെ യാത്രാചരിത്രത്തിൽ പുതിയൊരു അധ്യായം എഴുതിച്ചേർക്കിക്കൊണ്ട് സംസ്ഥാനത്തെ ആദ്യ വിസ്റ്റാഡോം (Vistadome) കോച്ച് സർവീസ് ഒക്ടോബർ 22-ന് യാഥാർത്ഥ്യമാകുന്നു. രാജ്യത്തെ…