മുഹമ്മദ് ഷഫീഖ്
കോഴിക്കോട്: വടകരയിൽ പലചരക്ക് വ്യാപാരി ഇ എ ട്രേഡേഴ്സ് ഉടമ രാജനുമായി (62) കൊലയാളി തൃശൂർ വാടാനപ്പള്ളി തൃത്തല്ലൂർ അമ്പലത്ത് വീട്ടിൽ എ എസ് മുഹമ്മദ് ഷഫീഖ് (22) സൗഹൃദത്തിലാകുന്നത് ഗ്രിൻഡർ മൊബൈൽ ആപ്പിലൂടെ. പുരുഷ സൗഹൃദങ്ങൾക്ക് വ്യാപകമായി ഉപയോഗിക്കുന്ന ഈ ആപ്പിലൂടെയാണ് ഷെഫീക്ക് രാജനുമായി സൗഹൃദം നടിക്കുകയും സ്വർണവും പണവും മോഷ്ടിക്കാനായി കൊലപ്പെടുത്തുകയും ചെയ്തത്.
ഇയാൾ മുൻപും സമാനമായ തട്ടിപ്പുകൾ നടത്തിയിട്ടുണ്ടെന്ന് പോലീസ് വ്യക്തമാക്കി . ആപ്പുവഴി ദൂരസ്ഥലങ്ങളിലുള്ളവരെ പോലും പരിചയപ്പെടുന്ന പ്രതി, സൗഹൃദം നടിച്ച് ആദ്യ കൂടിക്കാഴ്ചയിൽ തന്നെ മോഷണം നടത്തി രക്ഷപ്പെടുകയാണ് പതിവ്. എന്നാൽ മോഷണത്തിനായി കൊലപാതകം നടത്തുന്നത് ഇത് ആദ്യമായാണെന്നാണ് പ്രാഥമികമായ കണ്ടെത്തൽ.
ക്രിസ്മസ് ദിനത്തിന് തലേന്ന് ഡിസംബർ 24 രാത്രിയാണ് വടകര പഴയബസ് സ്റ്റാൻഡിന് സമീപം വനിതാ റോഡിലെ പലചരക്ക് വ്യാപാരി രാജനെ കടയ്ക്കുള്ളിൽ കൊല്ലപ്പെട്ട നിലയിൽ കാണുന്നത്. ദൃക്സാക്ഷികളില്ലാത്ത കേസിൽ ശാസ്ത്രീയ തെളിവുകളുടെ അടിസ്ഥാനത്തിലാണ് പ്രതിയെ പോലീസ് പിടികൂടിയത്. സമീപത്തെ ഹോട്ടലിലെ സിസിടിവി ദൃശ്യങ്ങളും കേസിൽ നിർണ്ണായക തെളിവായി മാറി. ഷഫീഖ് രാജനെ കണ്ടതും വെള്ളം വാങ്ങുന്നതും ബൈക്കിൽ രക്ഷപ്പെടുന്നതും എല്ലാം സിസിടിവിയിൽ പതിഞ്ഞിരുന്നു.
ശബരിമല സന്നിധാനത്ത് പൂജകൾക്കായി എത്തിയ ആയിരക്കണക്കിന് ഭക്തരെയും പന്തളം കൊട്ടാരത്തിൽ നിന്നുള്ള രാജപ്രതിനിധികളെയും വഴിയിൽ തടഞ്ഞിട്ട് സംസ്ഥാന സർക്കാരും ഉദ്യോഗസ്ഥ…
രാഷ്ട്രപുനർനിർമ്മാണത്തിന്റെയും ഹൈന്ദവ നവോത്ഥാനത്തിന്റെയും ഒരു നൂറ്റാണ്ട് പിന്നിട്ട് 101-ാം വർഷത്തിലേക്ക് പ്രവേശിക്കുന്ന രാഷ്ട്രീയ സ്വയംസേവക സംഘത്തിന്റെ ചരിത്രപ്രസിദ്ധമായ വിജയദശമി മഹോത്സവം…
തിരുവനന്തപുരം: സംസ്ഥാനത്ത് നവരാത്രി ആഘോഷങ്ങൾ ഉച്ചസ്ഥായിയിലേക്ക് കടക്കുമ്പോൾ, ഇത്തവണത്തെ പൂജവെപ്പ്, വിദ്യാരംഭ തീയതികൾ സംബന്ധിച്ച ജ്യോതിഷ കണക്കുകൂട്ടലുകളും വിവരങ്ങളും പുറത്തുവന്നു.…
ശബരിമല മണ്ഡല-മകരവിളക്ക് തീർത്ഥാടനത്തിന് ഇനി ദിവസങ്ങൾ മാത്രം ബാക്കിനിൽക്കെ, രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്നുമെത്തുന്ന ലക്ഷക്കണക്കിന് അയ്യപ്പഭക്തർക്ക് തടസ്സമില്ലാത്തതും സുരക്ഷിതവുമായ…
ശബരിമല ശ്രീ ധർമ്മശാസ്താ ക്ഷേത്രനട തുലാമാസ പൂജകൾക്കായി ഭക്തിസാന്ദ്രമായ അന്തരീക്ഷത്തിൽ തുറന്നു. തന്ത്രി കണ്ഠര് ബ്രഹ്മദത്തന്റെ സാന്നിധ്യത്തിൽ മേൽശാന്തി ഇ.ഡി.…
കേരളത്തിന്റെ യാത്രാചരിത്രത്തിൽ പുതിയൊരു അധ്യായം എഴുതിച്ചേർക്കിക്കൊണ്ട് സംസ്ഥാനത്തെ ആദ്യ വിസ്റ്റാഡോം (Vistadome) കോച്ച് സർവീസ് ഒക്ടോബർ 22-ന് യാഥാർത്ഥ്യമാകുന്നു. രാജ്യത്തെ…