Thursday, April 25, 2024
spot_img

സ്‌കൂള്‍ ബസിന്റെ സ്പീഡും വഴിയുമെല്ലാം വീട്ടിലിരുന്ന് രക്ഷിതാക്കളും അറിയും; വിദ്യാവാഹനുമായി എം.വി.ഡി

തിരുവനന്തപുരം :സ്‌കൂള്‍ ബസിന്റെ സ്പീഡും വഴിയുമെല്ലാം ഇനി വീട്ടിലിരുന്ന് രക്ഷിതാക്കളും അറിയും.വാഹനം അപകടത്തില്‍പ്പെട്ടാല്‍ വിവരം ഉടന്‍ കണ്‍ട്രോള്‍ റൂമിലും എത്തും.സ്‌കൂള്‍ ബസ് എപ്പോഴെത്തുമെന്ന് മൊബൈല്‍ ആപ്പില്‍ അറിയാം. സ്‌കൂള്‍വാഹനങ്ങളുടെ യാത്ര നിരീക്ഷിക്കാന്‍ കഴിയുന്ന ‘വിദ്യാവാഹന്‍’ ആപ്പ് ഇന്ന് പ്രവര്‍ത്തനസജ്ജമാകും. സ്‌കൂള്‍ വാഹനങ്ങളെ ജി.പി.എസുമായി ബന്ധിപ്പിച്ച് മോട്ടോര്‍വാഹനവകുപ്പ് തയ്യാറാക്കിയ ‘സുരക്ഷാമിത്ര’ സോഫ്റ്റ് വെയറില്‍നിന്നുള്ള വിവരങ്ങളാണ് മൊബൈല്‍ ആപ്പില്‍ ലഭിക്കുക.

നിലവില്‍ അംഗീകൃത സ്‌കൂള്‍ വാഹനങ്ങള്‍ക്കെല്ലാം വെഹിക്കിള്‍ ലൊക്കേഷന്‍ ഡിവൈസ് (ജി.പി.എസ്.) നിര്‍ബന്ധമാണ്. വാഹനത്തിന്റെ സഞ്ചാരപഥം, വേഗം എന്നിവയെല്ലാം ഓണ്‍ലൈനില്‍ അറിയാനാകും. ‘സുരക്ഷാമിത്ര’ സംവിധാനം രണ്ടുവര്‍ഷത്തിലേറെയായി സജ്ജമാണെങ്കിലും മൊബൈല്‍ ആപ്പ് ഇല്ലാത്തതിനാല്‍ ഇതിന്റെ പ്രയോജനം രക്ഷിതാക്കള്‍ക്കും സ്‌കൂള്‍ അധികൃതര്‍ക്കും ലഭിച്ചിരുന്നില്ല. ‘സുരക്ഷാമിത്ര’യില്‍നിന്നുള്ള ഡേറ്റ ആപ്പിലേക്ക് സ്വീകരിക്കുന്നതിലെ തടസ്സമായിരുന്നു കാരണം. അടുത്തിടെയാണ് ഇത് പരിഹരിച്ചത്.

Related Articles

Latest Articles