Thursday, January 8, 2026

പാരീസ് ഒളിമ്പിക്‌സ്; ഷൂട്ടിങ്ങിൽ ഇന്ത്യയ്ക്ക് നിരാശ! 10 മീറ്റർ എയർ റൈഫിളിൽ രമിത ജിൻഡാൽ പുറത്ത്

പാരിസ്∙ ഒളിംപിക്സിൽ 10 മീറ്റർ എയർ റൈഫിൾ ഇനത്തിൽ ഇന്ത്യൻ വനിതാ താരം റമിത ജിൻഡാൽ പുറത്ത്. ഫൈനലിൽ ഏഴാമതായാണ് റമിത ഫിനിഷ് ചെയ്തത്. ആദ്യ റൗണ്ടിലെ അഞ്ച് ഷോട്ടുകൾ പിന്നിട്ടപ്പോൾ രമിത നാലാം സ്ഥാനത്തായിരുന്നെങ്കിലും പിന്നീടുള്ള റൗണ്ടുകളിൽ താരം പിന്നോട്ടുപോകുകയായിരുന്നു.

2022 ലെ ഏഷ്യൻ ഗെയിംസിൽ റമിത ടീം ഇനത്തിൽ സ്വർണ്ണവും വ്യക്തിഗത ഇനത്തിൽ വെങ്കലവും നേടിയിട്ടുണ്ട്. 10 മീ. എയർ റൈഫിൾ പുരുഷ ഫൈനലിൽ അർജുൻ ബബുതയും ഇറങ്ങും. ഉച്ചകഴിഞ്ഞ് 3.30 നാണ് ഫൈനൽ. ആർച്ചറിയില്‍ പുരുഷ ടീ ക്വാർട്ടർ ഫൈനലിൽ മത്സരിക്കും. തരുൺദീപ് റായ്, ധീരജ് ബൊമ്മദേവര, പ്രവീൺ ജാദവ് എന്നിവരുടെ മത്സരം തിങ്കളാഴ്ച വൈകിട്ട് 6.30നാണ്. ഹോക്കി പുരുഷ വിഭാഗം പൂ‍ൾ ബി മത്സരത്തിൽ ഇന്ത്യ അർജന്റീനയെ നേരിടും. ബാഡ്മിന്റനിലും ഷൂട്ടിങ്ങിലും ഇന്ത്യയ്ക്കു മത്സരങ്ങളുണ്ട്.

Related Articles

Latest Articles