Friday, September 25, 2026

പാര്‍ലമെന്റിന്റെ ശീതകാല സമ്മേളനം നവംബര്‍ 18 മുതല്‍

ദില്ലി: പാര്‍ലമെന്റിന്റെ ശീതകാല സമ്മേളനം നവംബര്‍ 18ന് തുടങ്ങും. ഡിസംബര്‍ പതിമ്മൂന്ന് വരെയാണ് സമ്മേളന കാലാവധി. കേന്ദ്ര പാര്‍ലമെന്ററി കാര്യവകുപ്പ് ലോക്‌സഭയുടെയും രാജ്യസഭയുടെയും സെക്രട്ടറിമാര്‍ക്ക് ഇത് സംബന്ധിച്ച ഉത്തരവ് കൈമാറി. രാജ്യം സാമ്പത്തിക പ്രതിസന്ധിയിലൂടെ കടന്ന് പോകുന്ന സമയത്ത് ഇരു സഭകളിലും വിഷയം ചര്‍ച്ചയാകുമെന്ന ഉറപ്പാണ്. കേന്ദ്രം ഇത് വരെ സ്വീകരിച്ച നടപടികള്‍ അപര്യാപ്തമാണെന്ന് പ്രതിപക്ഷ ആരോപിക്കും.

ജമ്മു കശ്മീര്‍ വിഷയം ഇക്കുറിയും ലോക് സഭയിലും രാജ്യസഭയിലും ചര്‍ച്ചാവിഷയമായേക്കും. കഴിഞ്ഞ പാര്‍ലമെന്റ് സെഷനില്‍ 28 ബില്ലുകളാണ് പാസാക്കിയത്. ഇക്കുറി എന്‍ആര്‍സി ഭേദഗതി ബില്ലും തൊഴില്‍ നിയമ ഭേദഗതിയും കേന്ദ്രസര്‍ക്കാര്‍ അവതരിപ്പിച്ചേക്കുമെന്ന് റിപ്പോര്‍ട്ടുകളുണ്ട്.

Related Articles

Latest Articles