കൊളംബോ: ജനകീയ പ്രക്ഷോഭത്തെ തുടര്‍ന്ന് രാജ്യംവിട്ട മുന്‍ പ്രസിഡന്റ് ഗോതബായ രജപക്‌സെ ഉടന്‍ തിരികെ വരുമെന്ന് ശ്രീലങ്കന്‍വാര്‍ത്താ വിനിമയ മന്ത്രിയും സര്‍ക്കാരിന്റെ വക്താവുമായ ബന്ദുല ഗുണവര്‍ധനെ.രജപക്‌സെ ഒളിവിലല്ലെന്നും അദ്ദേഹം പറഞ്ഞു.
ജൂലൈ 13നാണ് രജപക്‌സെയും കുടുംബവും മാലദ്വീപിലേക്ക് പോയത്.അവിടെ നിന്ന് 14ന് സിംഗപ്പുരിലേക്ക് കടന്നു. ഇന്റര്‍നാഷണല്‍ ട്രൂത്ത് ആന്‍ഡ് ജസ്റ്റിസ് പ്രോജക്‌ട് ഭാരവാഹികള്‍ രജപക്‌സെയ്‌ക്കെതിരെ നടപടി ആവശ്യപ്പെട്ട് സിംഗപ്പുര്‍ സര്‍ക്കാരിന് പരാതി നല്‍കിയിട്ടുണ്ട്.
ഇന്ന് പാര്‍ലമെന്റ് സമ്മേളനം പുനരാരംഭക്കും. ഒരാഴ്‌ചത്തെ അടിയന്തരാവസ്ഥയ്‌ക്കുശേഷം കഴിഞ്ഞ ദിവസം മുതല്‍ പ്രസിഡന്റിന്റെ സെക്രട്ടറിയറ്റും പ്രവര്‍ത്തനം തുടങ്ങി.ഇന്ധന ഇറക്കുമതി നിയന്ത്രണം ഒരു വര്‍ഷംകൂടി തുടരുമെന്ന് ശ്രീലങ്കന്‍ ഊര്‍ജമന്ത്രി കാഞ്ചന വിജെശേഖര പറഞ്ഞു.

