Monday, May 20, 2024
spot_img

പൊറോട്ട ശരിക്കും അപകടകാരിയോ ?; പിന്നിലെ സത്യം ഇതാണ് …

നമുക്കെല്ലാവര്‍ക്കും ഇഷ്ടപ്പെട്ട വിഭവമാണ് പൊറോട്ട എന്നതില്‍ യാതൊരു സംശയവുമില്ല. എന്നാല്‍ ഏറ്റവും അധികം ആരോഗ്യ പ്രശ്‌നങ്ങള്‍ ഉണ്ടാക്കുന്നതും പൊറോട്ടയാണെന്നതാണ് വസ്തുത. മൈദ കൊണ്ടുണ്ടാക്കുന്ന പൊറോട്ട അത്യാവശ്യം ആരോഗ്യപ്രശ്‌നങ്ങള്‍ ഉണ്ടാക്കുന്നുണ്ടെങ്കിലും വല്ലപ്പോഴും കഴിക്കുന്നത് കൊണ്ട് തെറ്റില്ലെന്നാണ് ആരോഗ്യ വിദഗ്ദര്‍ പറയുന്നത്.

പൊറോട്ട കഴിച്ചത് കൊണ്ട് മാത്രം ഏതെങ്കിലും പ്രത്യേക രോഗങ്ങള്‍ ഉണ്ടായതായി ഗവേഷകര്‍ ഇതുവരെ കണ്ടെത്തിയിട്ടില്ല. അങ്ങനെ കണ്ടെത്തണമെങ്കില്‍ ഒരു ബാഗത്ത് പൊറോട്ട കഴിക്കുന്നവര്‍ മാത്രവും മറുഭാഗത്ത് ഇതര വസ്തുക്കള്‍ മാത്രം കഴിക്കുന്നവരും ഉള്‍പ്പെടുന്ന കേസ് കണ്‍ട്രോള്‍ പഠനങ്ങള്‍ ഉണ്ടാവേണ്ടി വരും.

എന്നാല്‍ അത്തരത്തില്‍ പൊറോട്ട കഴിക്കുന്നത് കൊണ്ട് പ്രത്യേക രോഗങ്ങള്‍ ഒന്നും കണ്ടെത്തിയിട്ടില്ലെങ്കിലും പല രോഗങ്ങളുടെയും ഭാഗമായി പൊറോട്ടയുടെ ഉപയോഗം ആരോഗ്യ വിദഗ്ദര്‍ പറയപ്പെടുന്നുണ്ട്. പൊറോട്ടയുടെ പ്രധാന ചേരുവകകളില്‍ ഒന്നായ മൈദ അത്രയൊന്നും ആരോഗ്യകരമായ ഒന്നല്ല എന്ന വസ്തുത അംഗീകരിക്കാതെ വയ്യ. സ്വാദിഷ്ടമായ ഈ ഭക്ഷണത്തിലൂടെ ഉണ്ടാകുന്ന ചില ആരോഗ്യ പ്രശ്‌നങ്ങളില്‍ ചിലത് നമുക്ക് നോക്കാം. പൊറോട്ട ഉണ്ടാക്കുന്നതിനുള്ള പ്രധാന ചേരുവകളില്‍ ഒന്ന് മൈദയാണെല്ലോ. മൈദ മൃതുവാക്കാന്‍ ഉപയോഗിക്കുന്നത് ബെന്‍സോയില്‍ പെറോക്‌സൈഡ്, അലോക്‌സാന്‍ തുടങ്ങിയ കെമിക്കലുകള്‍ ഉപയോഗിച്ചാണ്. ഇതിന്റെ ഉപയോഗം ശരീരത്തിന് പല ആരോഗ്യ പ്രശ്‌നങ്ങളും ഉണ്ടാക്കുന്നു.

പൊറോട്ട സ്ഥിരമായി കഴിക്കുന്നത് ഡയബെറ്റീസ് ഉണ്ടാകാനുള്ള സാധ്യത വര്‍ധിപ്പിക്കുന്നു എന്നാണ് ആരോഗ്യ വിദഗ്ദര്‍ പറയുന്നത്. മൈദയില്‍ അടങ്ങിയിട്ടുള്ള അലോക്‌സാന്‍ പാന്‍ക്രിയാസ് പ്രവര്‍ത്തനങ്ങളെ പ്രതികൂലമായി ബാധിയ്ക്കുന്ന ഒന്നാണ്. ഇത് ഡയബെറ്റിസ് സാധ്യതകളെ വര്‍ധിപ്പിക്കുന്നു. അതായത് സ്ഥിരമായി ഒരാള്‍ പൊറോട്ട കഴിക്കുമ്പോള്‍ അയാളില്‍ പ്രമേഹം ഉണ്ടാകാനുള്ള സാധ്യത വളരെ കൂടുതലാണ്.

പൊറോട്ട സ്ഥിരം കഴിക്കുന്നവരില്‍ കൊളസ്‌ട്രോള്‍ വരാനുള്ള സാധ്യത കൂടുതലാണ്. പൊറോട്ടയില്‍ വളരെ കൂടിയ അളവില്‍ കാര്‍ബോ ഹൈഡ്രേറ്റ് അടങ്ങിയിട്ടുണ്ട്. ഇതാണ് കൊളസ്‌ട്രോള്‍ വര്‍ധിപ്പിക്കുന്നത്. പൊറോട്ട സ്ഥിരം കഴിക്കുന്നതിലൂടെ കൊളസ്‌ട്രോള്‍ വര്‍ധിക്കാനുള്ള സാധ്യത കൂടുതലാണ്. കൊളസ്‌ട്രോള്‍ കൂടുതലുള്ളത് കൊണ്ട് തന്നെ ഹൃദയാരോഗ്യത്തിനും പൊറോട്ട ഭീഷണിയാണ്. പൊറോട്ട സ്ഥിരം കഴിക്കുന്നത് ഹൃദയപ്രശ്‌നങ്ങള്‍ വരാനുള്ള സാധ്യത കൂടുതലാണെന്ന് ആരോഗ്യ വിദഗ്ദര്‍ വ്യക്തമാക്കുന്നു.

പൊറോട്ട ഉണ്ടാക്കുന്നത് മൈദയില്‍ നിന്നാണെന്ന് നമുക്കറിയാമല്ലോ. മൈദ ഗോതമ്പിന്റെ തവിടില്‍ നിന്നാണ് എടുക്കുന്നത്. അത് കൊണ്ട് ഇതില്‍ യാതൊരു വിധത്തിലുള്ള പോഷകങ്ങളും അടങ്ങിയിട്ടില്ല. പൊറോട്ട കഴിക്കുന്നത് കൊണ്ട് ആരോഗ്യത്തിന് അത്ര ഗുണമൊന്നും ഇല്ലെന്നാണ് പഠനങ്ങള്‍ വ്യക്തമാക്കുന്നത്.

മൈദയില്‍ അടങ്ങിയിട്ടുള്ള/ മൈദ മൃദുവാക്കാന്‍ ഉപയോഗിക്കുന്ന അലോക്‌സാന്‍ എന്ന ഘടകം ശരീരത്തിലെത്തിയാല്‍ ശരീരത്തിലെ ജലാംശം നഷ്ടപ്പെടുത്തുന്നതിന് കാരണമാകും. പലര്‍ക്കും പൊറോട്ട കഴിച്ച് കഴിഞ്ഞാല്‍ ദാഹം കൂടുതല്‍ തോന്നാറുണ്ട്. അതിന്റെ കാരണവും ഇതാണ്. പൊറോട്ട കഴിച്ച് കഴിഞ്ഞാല്‍ പിന്നെ അത്രയൊന്നും വേഗത്തില്‍ നമുക്ക് വിശക്കാറില്ല. ഇതിന്റെ കാരണം പൊറോട്ട അത്ര പെട്ടെന്ന് ദഹിക്കാറില്ല എന്നത് തന്നെയാണ്. ഗോതമ്പിന്റെ തവിട് സംസ്‌കരിച്ചെടുക്കുന്ന മൈദയില്‍ ഫൈബര്‍ തീരെ അടങ്ങിയിട്ടില്ലെന്ന് തന്നെ വേണമെങ്കില്‍ പറയാം. ഇത് ദഹനപ്രശ്‌നങ്ങള്‍ക്ക് കാരണമാകും. മാത്രമല്ല ഇതിലൂടെ മലബന്ധ പ്രശ്‌നങ്ങള്‍ക്ക് വഴിവെക്കും.

ചുരുക്കിപ്പറഞ്ഞാല്‍ മലയാളികളുടെ സ്ഥിര ഭക്ഷണമായ പൊറോട്ട കഴിക്കുമ്പോള്‍ കുറച്ചൊക്കെ ശ്രദ്ധിക്കേണ്ടത് നല്ലതാണ്. ആരോഗ്യം പ്രശ്‌നങ്ങള്‍ ഉണ്ടായിക്കഴിഞ്ഞ ശേഷം പ്രതിവിധി കാണുന്നതിനേക്കാള്‍ നല്ലതല്ലെ ആരോഗ്യം പ്രശ്‌നങ്ങള്‍ വരാതെ നോക്കുന്നത്.

Related Articles

Latest Articles