Tuesday, December 23, 2025

കേജ്‍രിവാളിന് 164 കോടിയുടെ ‘ആപ്പ്’ സര്‍ക്കാര്‍ പരസ്യമെന്ന പേരില്‍ പാര്‍ട്ടി പരസ്യം;ചെലവിട്ട 164 കോടി രൂപ തിരിച്ചടയ്ക്കാൻ നോട്ടിസ്

ദില്ലി :സര്‍ക്കാര്‍ പരസ്യമെന്ന പേരില്‍ പാര്‍ട്ടി പരസ്യത്തിന് ചെലവഴിച്ച 164 കോടി രൂപ തിരികെ അടയ്ക്കാന്‍ ആവശ്യപ്പെട്ട് ദില്ലി മുഖ്യമന്ത്രിയും ആം ആദ്മി പാര്‍ട്ടി ദേശീയ കണ്‍വീനറുമായ അരവിന്ദ് കേജ്‍രിവാളിന് ഡയറക്ടറേറ്റ്ഓഫ് ഇന്‍ഫര്‍മേഷന്‍ ആന്‍ഡ് പബ്ലിസിറ്റി നോട്ടിസ് നൽകി . പത്തു ദിവസത്തിനകം ചിലവാക്കിയ പണം തിരികെ അടയ്ക്കാനാണ് നിര്‍ദേശം .2015–2016ല്‍ ആം ആദ്മി പാര്‍ട്ടി രാഷ്ട്രീയ പരസ്യങ്ങള്‍ക്കായി ചെലവഴിച്ച 97 കോടി രൂപ തിരിച്ചുപിടിക്കാന്‍ ഡല്‍ഹി ലഫ്റ്റനന്‍റ് ഗവര്‍ണര്‍ വി.കെ സക്സേന ചീഫ് സെക്രട്ടറിക്കു നിര്‍ദേശം നല്‍കിയിരുന്നു

സർക്കാർ ഫണ്ട് ഉപയോഗിച്ച് മുഖം മിനുക്കാനാണ് ആം ആദ്മി പാർട്ടിയുടെ ബാങ്ക് അക്കൗണ്ട് എത്രയും പെട്ടെന്ന് മരവിപ്പിക്കണമെന്ന് ബിജെപി എംപി മനോജ് തിവാരി ആവശ്യപ്പെട്ടു.

Related Articles

Latest Articles