കൊച്ചി: അണ്ടര്‍ 17 കേരള ബ്ലാസ്‌റ്റേഴ്‌സ് ടീം സെലക്ഷന്‍ ട്രയലിനെത്തിയ കുട്ടികളെ തടഞ്ഞ സംഭവത്തില്‍ പി വി ശ്രീനിജന്‍ എംഎല്‍എയ്‌ക്ക് പാർട്ടിയുടെ രൂക്ഷ വിമർശനം.എം എൽ എ യോട് എറണാകുളം ജില്ലാ നേതൃത്വം വിവരങ്ങൾ ആരാഞ്ഞു. മന്ത്രി വി അബ്ദുറഹ്മാനുമായി ചേർന്ന് പ്രശ്നം പരിഹരിക്കണമെന്ന് എം എൽ എ യ്ക്ക് പാർട്ടി നിർദ്ദേശം നൽകി. അനാവശ്യ വിവാദങ്ങൾ ഒഴിവാക്കണമെന്നും പാർട്ടി നിർദ്ദേശിച്ചു.
വാടക നല്‍കാത്തതിനാല്‍ ഗ്രൗണ്ട് തുറന്നു നല്‍കാനാവില്ലെന്ന് ജില്ലാ സ്പോര്‍ട്സ് കൗണ്‍സില്‍ സെക്രട്ടറികൂടിയായ എംഎല്‍എ പറഞ്ഞതോടെയാണ് ട്രയലിനെത്തിയ കുട്ടികള്‍ക്ക് പുറത്തുനില്‍ക്കേണ്ടിവന്നത്.
പിന്നീട് മറ്റ് അധികൃതർ ഇടപെട്ട് സ്‌കൂളിന്റെ പ്രധാന ഗേറ്റിലൂടെ കായിക താരങ്ങളെ ഗ്രൗണ്ടിലേക്ക് പ്രവേശിപ്പിക്കുകയായിരുന്നു.കേരള ബ്ലാസ്റ്റേഴ്സ് 8 ലക്ഷംരൂപവാടക ഇനത്തില്‍ നല്‍കാന്‍ ഉണ്ടെന്നാണ് പി വി ശ്രീനിജന്‍ പറയുന്നത്. എന്നാല്‍ സംസ്ഥാന സ്‌പോര്‍ട്‌സ് കൗണ്‍സില്‍ എംഎല്‍എയെ പൂര്‍ണമായും തള്ളിയിരിക്കുകയാണ്. ഇതിനെതിരെ നിരവധി സംഘടനകളാണ് രംഗത്ത് വന്നത്.

