തമിഴ്നാട്: പരുത്തിപ്പള്ളിയിൽ ചന്ദന വിഗ്രഹങ്ങൾ കാണാതായി. റേഞ്ച് ഓഫിസിലാണ് സംഭവം. വനം വകുപ്പ് സ്‌ട്രോംഗ് റൂമിൽ നിന്ന് 9 വിഗ്രഹങ്ങളാണ് കാണാതായത്
2016 ലെ കേസുമായി ബന്ധപ്പെട്ടാണ് വിഗ്രഹങ്ങൾ പിടിച്ചെടുത്തത്. കേസിലെ വിചാരണ നടക്കുന്നതിനിടെ കോടതിയിൽ ഹാജരാക്കാൻ ശ്രമിക്കുമ്പോഴാണ് തൊണ്ടിമുതൽ കാണാതായതായി അറിയുന്നത്. എട്ട് ഗണപതി വിഗ്രഹങ്ങളും ഒരു ബുദ്ധ പ്രതിമയുമാണ് കാണാതായത്.
സംഭവവുമായി ബന്ധപ്പെട്ട് പൊലീസിന് റിപ്പോർട്ട് കൈമാറാൻ പരുത്തിപ്പള്ളി റേഞ്ച് ഓഫിസർക്ക് വനംവകുപ്പ് മേധാവി നിർദേശം നൽകി.

