പ്രതീകാത്മക ചിത്രം
വാരണാസി : ബെംഗളൂരുവിൽ നിന്നും വാരണാസിയിലേക്ക് പുറപ്പെട്ട ഇൻഡിഗോ വിമാനത്തിൽ എമർജൻസി വാതിൽ തുറക്കാൻ യാത്രക്കാരന്റെ ശ്രമം. ലാൻഡിംഗിന് തൊട്ടുമുൻപ് വാതിൽ തുറക്കാൻ ശ്രമിച്ച ഉത്തർപ്രദേശ് മൗ സ്വദേശി മുഹമ്മദ് അദ്നാനാണ് പിടിയിലായത്. പിടിക്കപ്പെട്ടപ്പോൾ താൻ ‘പ്രേതബാധിതൻ’ ആണെന്നും അതുകൊണ്ടാണ് ഇങ്ങനെ ചെയ്തതെന്നുമായിരുന്നു ഇയാളുടെ വിചിത്രമായ അവകാശവാദം.
ശനിയാഴ്ച രാത്രി എട്ടരയോടെ ബെംഗളൂരുവിൽ നിന്ന് പുറപ്പെട്ട 6E-185 വിമാനത്തിലാണ് സംഭവം. യാത്ര തുടങ്ങി 15 മിനിറ്റിനുള്ളിൽ തന്നെ അദ്നാൻ എമർജൻസി വാതിലിൽ സ്പർശിക്കാൻ ശ്രമിച്ചിരുന്നു. അന്ന് ജീവനക്കാർ മുന്നറിയിപ്പ് നൽകി ഇയാളെ പിന്തിരിപ്പിച്ചു. എന്നാൽ രാത്രി 10:20-ഓടെ വാരണാസി വിമാനത്താവളത്തിൽ ലാൻഡിംഗിന് വെറും 500 അടി മാത്രം ഉയരത്തിൽ നിൽക്കെ ഇയാൾ വീണ്ടും വാതിൽ തുറക്കാൻ ആഞ്ഞുപിടിച്ചു. പന്തികേട് മണത്ത പൈലറ്റ് ഉടൻ തന്നെ ലാൻഡിംഗ് ഒഴിവാക്കി വിമാനം ഉയർത്തുകയും പിന്നീട് 10:35-ഓടെ സുരക്ഷിതമായി ലാൻഡ് ചെയ്യുകയുമായിരുന്നു.
ലാൻഡിംഗിന് പിന്നാലെ സി.ഐ.എസ്.എഫ് ഉദ്യോഗസ്ഥർ ഇയാളെ കസ്റ്റഡിയിലെടുത്തു. ചോദ്യം ചെയ്യലിലാണ് താൻ എന്താണ് ചെയ്തതെന്ന് അറിയില്ലെന്നും തന്നിൽ പ്രേതം കയറിയതാണെന്നും ഇയാൾ മൊഴി നൽകിയത്. എന്നാൽ പിന്നീട് താൻ ഗോവയിൽ വിനോദയാത്ര കഴിഞ്ഞ് മടങ്ങുകയായിരുന്നുവെന്നും കൈപിടി തിരിക്കുമ്പോൾ അത് എമർജൻസി വാതിലാണെന്ന് അറിഞ്ഞില്ലെന്നും ഇയാൾ തിരുത്തി പറഞ്ഞു. സംഭവത്തിൽ പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.
റിയാദ്: സൗദി തലസ്ഥാനമായ റിയാദിന് നേരെ യമനിലെ ഹൂതി വിമതര് നടത്തിയ പുതിയ ബാലിസ്റ്റിക് മിസൈലാക്രമണം സൗദി വ്യോമപ്രതിരോധ സേന…
ബെര്ലിന് : ജര്മനിയിലെ ബോസും നഗരത്തിലെ റസിഡന്ഷ്യല് കെട്ടിടത്തിലുണ്ടായ തീപിടിത്തത്തില് 2 മലയാളികള് ഉള്പ്പെടെ മൂന്ന് ഇന്ത്യക്കാര് കൊല്ലപ്പെട്ടു. അഞ്ച്…
റിയാദ്: റിയാദില് നഴ്സായി ജോലി ചെയ്യുന്ന വയനാട് സ്വദേശിനിയെ ജിദ്ദ വിമാനത്താവളത്തില് വെച്ച് കാണാതായ സംഭവത്തില് നിര്ണ്ണായക വഴിതിരിവ്. അവധിക്ക്…
ലോകമെമ്പാടുമുള്ള അയ്യപ്പഭക്തരുടെ പ്രധാന പ്രസാദമായ ശബരിമലയിലെ അരവണ നിർമ്മാണം ഔദ്യോഗികമായി ആരംഭിച്ചു. അരവണ നിർമ്മാണ പ്ലാന്റിന്റെ ശേഷി വർദ്ധിപ്പിക്കുന്നതിന്റെ ഭാഗമായി…
തെരുവുകളില് ഉയരുന്ന പ്രതിഷേധങ്ങള്ക്കും ദില്ലിയിലെ അരാജകത്വ സമരങ്ങള്ക്കും പിന്നില് പ്രവര്ത്തിക്കുന്ന യഥാര്ത്ഥ മാസ്റ്റര്മൈന്ഡുകള് ആര്? 'ഈ രാജ്യത്ത് ഒന്നും ശരിയല്ല'…
ന്യൂഡല്ഹി: 590 ദിവസങ്ങള്ക്ക് ശേഷം നീല ഡ്രം കൊലക്കേസില് മീററ്റ് കോടതി വിധി പ്രഖ്യാപിച്ചു. മര്ച്ചന്റ് നേവി ഉദ്യോഗസ്ഥനായ സൗരഭ്…