തിരുവനന്തപുരം റെയില്‍വേ ഡിവിഷനില്‍ റിസര്‍വേഷനില്ലാത്ത തീവണ്ടികള്‍ (Train) മറ്റന്നാൾ മുതല്‍ ഓടിത്തുടങ്ങും. ഒമ്പത് ട്രെയിനുകളാണ് പ്രഖ്യാപിച്ചിട്ടുള്ളത്. എക്സ്പ്രസ് സ്‌പെഷ്യൽ ട്രെയിനുകളാണെങ്കിലും പാസഞ്ചറുകളെപ്പോലെ കൂടുതൽ സ്‌റ്റോപ്പുകൾ ഉണ്ടാകും.
ട്രെയിനുകൾ നിർത്തിവച്ച മാർച്ച് 24ന് ശേഷം കാലാവധിയുണ്ടായിരുന്ന സീസൺ ടിക്കറ്റുകൾ ഈ ട്രെയിനുകളിൽ ഉപയോഗിക്കാം. 06639 പുനലൂര്‍- തിരുവനന്തപുരം, ഒക്‌ടോബര്‍ ആറിനും 06640 തിരുവനന്തപുരം- പുനലൂര്‍ ഒക്‌ടോബര്‍ ഏഴിനും ഓടിത്തുടങ്ങും. 06431 കോട്ടയം- കൊല്ലം, 06425 കൊല്ലം- തിരുവനന്തപുരം, 06435 തിരുവനന്തപുരം- നാഗര്‍കോവില്‍ എന്നീ ട്രെയിനുകള്‍ ഒക്‌ടോബര്‍ എട്ടിനും ഓടിത്തുടങ്ങും.

