Categories: International

യുഎന്നില്‍ പാക്കിസ്ഥാന്‍റെ ആരോപണത്തിന് പൗലോമി ത്രിപാഠിയിലൂടെ ഇന്ത്യയുടെ മാസ് മറുപടി

ന്യൂയോര്‍ക്ക്: തീവ്രവാദ ഗ്രൂപ്പുകളിലേക്ക് കുട്ടികളെ റിക്രൂട്ട് ചെയ്യുന്ന സംസ്‌കാരമല്ല ഇന്ത്യയിലുള്ളതെന്ന് യുഎന്നില്‍ പാകിസ്ഥാന് വായടപ്പിക്കുന്ന മറുപടി നല്‍കി പൗലോമി ത്രിപാഠി. തീവ്രവാദ ഗ്രൂപ്പുകളിലേക്ക് കുട്ടികളെ കയറ്റിവിടുന്ന സംസ്‌കാരത്തില്‍ നിന്ന് പ്രകടമായ വ്യത്യാസം ഇന്ത്യയ്ക്കുണ്ടെന്നും യുഎന്നിലെ ഇന്ത്യയുടെ പ്രതിനിധി പൗലോമി ത്രിപാഠി ആഞ്ഞടിച്ചു. പാകിസ്ഥാനെ പേരെടുത്ത് പറയാതെയാണ് പൗലോമി മറുപടി നല്‍കിയത്.

പൊതുസമ്മേളനത്തിന്‍റെ മൂന്നാം കമ്മിറ്റി സമ്മേളനത്തില്‍ സംസാരിക്കവെയാണ് ത്രിപാഠി ഇക്കാര്യം വ്യക്തമാക്കിയത്. ജമ്മു കശ്മീരിലെ കുട്ടികളെകുറിച്ച് വ്യാജ വിവരങ്ങള്‍ പുറത്തുവിടുകയാണെന്നും ഇന്ത്യ ആരോപിച്ചു. “അക്രമാസക്തമായ തീവ്രവാദ പ്രത്യയശാസ്ത്രങ്ങളില്‍ വിശ്വസിച്ച് കൊച്ചുകുട്ടികളെ തീവ്രവാദ ഗ്രൂപ്പുകളില്‍ റിക്രൂട്ട് ചെയ്യുന്ന രാജ്യത്തിന് ഇന്ത്യയുമായി പ്രകടമായ വ്യത്യാസമുണ്ട്.”-പൗലോമി ത്രിപാഠി പറഞ്ഞു.

‘കുട്ടികളുടെ അവകാശങ്ങളുടെ ഉന്നമനവും സംരക്ഷണവും’ എന്ന വിഷയത്തിലാണ് യുഎന്‍ പൊതുസഭയുടെ മൂന്നാം കമ്മറ്റി സമ്മേളനത്തില്‍ ഇന്ത്യന്‍ പ്രതിനിധി സംസാരിച്ചത്. ഇന്ത്യയുടെ ആഭ്യന്തര കാര്യങ്ങളില്‍ ഇടപെടുകയും വ്യാജ പ്രചരണങ്ങള്‍ നടത്തുകയും ചെയ്യുന്നത് വഞ്ചനാപരമായ രാഷ്ട്രീയ പ്രചാരണമാണെന്നും ത്രിപാഠി കുറ്റപ്പെടുത്തി. ജമ്മു കശ്മീരിലെ പ്രശ്‌നം പാകിസ്ഥാന്‍ യുഎന്‍ പ്രതിനിധി മലീഹ ലോധിയാണ് പൊതുസഭയില്‍ പരാമര്‍ശിച്ചിരുന്നത്.

അക്രമാസക്തമായ തീവ്രവാദ പ്രത്യയശാസ്ത്രങ്ങളില്‍ കൊച്ചുകുട്ടികളെ റിക്രൂട്ട് ചെയ്യുന്നതിലൂടെ അവരുടെ ഭാവി ഇല്ലാതാക്കുക മാത്രമല്ല അവരെ കൊള്ളയടിക്കുകയും കൂടി ചെയ്യുന്ന ഒരു രാജ്യമാണതെന്ന് ത്രിപാഠി പറഞ്ഞു. യു എന്‍ ജനറല്‍ അസംബ്ലിയുടെ അധ്യക്ഷസ്ഥാനത്തെത്തിയ ആദ്യവനിത വിജയലക്ഷ്മി പണ്ഡിറ്റിനെയും ഐ എസ് ഐ ആര്‍ ഒയിലെ വനിതാ ശാസ്ത്രജ്ഞരെയും പരാമര്‍ശിച്ച് പൗലോമി നടത്തിയ പ്രസംഗം ശ്രദ്ധേയമായിരുന്നു.

ദക്ഷിണേഷ്യയിലെ തീവ്രവാദത്തിന്‍റെ മാതാവ് ഇന്ത്യയാണെന്ന പാക്കിസ്ഥാന്റെ അടിസ്ഥാനരഹിത ആരോപണത്തിനു പൗലോമി നല്‍കിയ ചുട്ടമറുപടിയും നേരത്തെ കയ്യടി നേടിയിരുന്നു. തീവ്രവാദികള്‍ തട്ടിക്കൊണ്ടു പോയി കൊലപ്പെടുത്തിയ കശ്മീരിയായ ഇന്ത്യന്‍ പട്ടാള ഓഫിസര്‍ ഉമര്‍ ഖയാസിന്‍റെ ചിത്രം ഉയര്‍ത്തിക്കാട്ടി പാക്കിസ്ഥാന്‍റെ വെടിനിര്‍ത്തല്‍ കരാര്‍ ലംഘനത്തിന്‍റെ തെളിവുകള്‍ പൗലോമി വെളിപ്പെടുത്തിയത് പാക്കിസ്ഥാന് തിരിച്ചടിയായിരുന്നു.

കൊല്ലപ്പെട്ട കശ്മീരിയെന്ന് തെറ്റിദ്ധരിപ്പിച്ച് പാക്കിസ്ഥാന്‍റെ ഉദ്യോഗസ്ഥ ഒരു പലസ്തീന്‍ പെണ്‍കുട്ടിയുടെ ചിത്രം ഉയര്‍ത്തിക്കാട്ടിയതിന്‍റെ പൊള്ളത്തരവും പൗലോമി ത്രിപാഠി ലോകശ്രദ്ധയില്‍ കൊണ്ടു വന്നിരുന്നു.

B4 Admin

Recent Posts

ശബരിമല ദർശനത്തിന് കാത്തിരിക്കുന്ന അയ്യപ്പഭക്തർക്ക് ആശ്വാസം: വെർച്വൽ ക്യൂ ബുക്കിംഗ് ഒക്ടോബർ 29 മുതൽ ആരംഭിക്കുന്നു!

ശബരിമല ദർശനത്തിന് കാത്തിരിക്കുന്ന അയ്യപ്പഭക്തർക്ക് ആശ്വാസം; വെർച്വൽ ക്യൂ ബുക്കിംഗ് ഒക്ടോബർ 29 മുതൽ ആരംഭിക്കുന്നു! മണ്ഡല-മകരവിളക്ക് മഹോത്സവത്തിനായി കാത്തിരിക്കുന്ന…

7 hours ago

കുറ്റാന്വേഷണ മികവിനുള്ള കേന്ദ്ര മെഡൽ നേടിയ വിജിലൻസ് ഇൻസ്പെക്ടർ ബിനീഷ് ലാൽ ഭാര്യവീട്ടിൽ ജീവനൊടുക്കിയ നിലയിൽ: ആദരണീയനായ ഉദ്യോഗസ്ഥന്റെ വേർപാടിൽ നടുക്കംമാറാതെ നാട്

കേരള പോലീസിൽ കുറ്റാന്വേഷണ മികവിലൂടെയും ആത്മാർത്ഥതയിലൂടെയും ശ്രദ്ധേയനായ വിജിലൻസ് ആൻഡ് ആന്റി കറപ്ഷൻ ബ്യൂറോ മരുതുംകുഴി ഇൻസ്പെക്ടർ ബിനീഷ് ലാൽ…

12 hours ago

അരുണാചലിൽ ചൈനയുടെ കടന്നുകയറ്റമോ? വൈറൽ വീഡിയോയ്ക്ക് പിന്നിൽ ഡീപ്‌ഫേക്ക് പ്രചാരണം

അരുണാചൽ: സോഷ്യൽ മീഡിയയിലൂടെ പ്രചരിക്കുന്ന എല്ലാ ദൃശ്യങ്ങളും വിശ്വസനീയമാണോ? രാജ്യത്തിന്റെ അതിർത്തി സുരക്ഷയുമായി ബന്ധപ്പെട്ട വിവരങ്ങൾ പോലും വ്യാജമായി നിർമ്മിച്ച്…

13 hours ago

ടെൽ അവീവിലെ ആണവ മുന്നറിയിപ്പ് ശത്രുക്കളുടെ നെഞ്ചിടിപ്പേറ്റുന്നു; രാജ്യസുരക്ഷയ്ക്കായി വിട്ടുവീഴ്ചയില്ലാത്ത പോരാട്ടവുമായി ബെഞ്ചമിൻ നെതന്യാഹു!

ഇസ്രായേൽ പൊതുതിരഞ്ഞെടുപ്പിന് മണിക്കൂറുകൾ മാത്രം ബാക്കിനിൽക്കെ, രാജ്യത്തിന്റെ പരമപ്രധാനമായ സുരക്ഷാ ഭീഷണികളെക്കുറിച്ച് പൗരന്മാരെ ബോധവൽക്കരിക്കുന്നതിനായി വിട്ടുവീഴ്ചയില്ലാത്ത നിലപാടുമായി പ്രധാനമന്ത്രി ബെഞ്ചമിൻ…

13 hours ago

ഡിജിറ്റൽ സാമ്പത്തിക സുരക്ഷ ഉറപ്പാക്കി ഭാരതം മുന്നോട്ട്: ഒഡീഷയിൽ ആർബിഐ ഡാറ്റാ സെന്ററും സൈബർ സെക്യൂരിറ്റി ഇൻസ്റ്റിറ്റ്യൂട്ടും പ്രധാനമന്ത്രി നരേന്ദ്ര മോദി ഉദ്ഘാടനം ചെയ്തു

ഭാരതത്തിന്റെ അതിവേഗം വളരുന്ന ഡിജിറ്റൽ സാമ്പത്തിക മേഖലയെയും ബാങ്കിംഗ് സംവിധാനങ്ങളെയും അത്യാധുനിക രീതിയിൽ സുരക്ഷിതമാക്കാൻ ചരിത്രപരമായ ചുവടുവെപ്പുമായി കേന്ദ്ര സർക്കാർ.…

15 hours ago

ബ്രസീലിൽ ലുലയുടെ ചരിത്രവിജയം! വിദേശ ഇടപെടലുകൾക്കെതിരെ രാഷ്ട്രീയ മുന്നേറ്റം

ബ്രസീൽ : ഡൊണാൾഡ് ട്രമ്പിന്റെയും വിദേശ തന്ത്രങ്ങളെ തകർത്തെറിഞ്ഞ് ലൂയിസ് ഇനാസിയോ ലുല ഡാ സിൽവ നേടിയ ചരിത്ര വിജയം.…

16 hours ago