തിരുവനന്തപുരം: തൊഴിലാളികളുടെയും ബിഎംഎസ് ഉൾപ്പടെയുള്ള സംഘടനകളുടെയും പ്രതിഷേധസമരങ്ങൾ ഫലം കണ്ടു. കെഎസ്ആര്‍ടിസിയില്‍ ശമ്പളപരിഷ്‌കരണം ശമ്പളപരിഷ്ക്കരണം യാഥാർത്ഥ്യമായി.
വ്യാഴാഴ്ച വൈകുന്നേരം 4.30 ന് ഗവ: സെക്രട്ടേറിയറ്റിൽ ഗതാഗത മന്ത്രിയുടെ സാന്നിദ്ധ്യത്തിൽ കെഎസ്ആര്‍ടിസി മാനേജുമെൻ്റും അംഗീകൃത ട്രേഡുയൂണിയൻ പ്രതിനിധികളും ചേർന്ന് ഒപ്പുവച്ച് ദീർഘകാല കരാർ യാഥാർത്ഥ്യമായി.
അതേസമയം സമാനതകളില്ലാത്ത സാഹചര്യമായിരുന്നു ഈ ശമ്പള പരിഷ്ക്കരണത്തിൽ നേരിട്ടത്. സർക്കാർ ജീവനക്കാർ കെഎസ്ആര്‍ടിസി ജീവനക്കാരെക്കാൾ രണ്ട് പരിഷ്ക്കരണം മുന്നിലായിരുന്നു.
2016 ൽ 10-ാം പരിഷ്ക്കരണം സർക്കാർ ജീവനക്കാർക്ക് നൽകിയപ്പോൾ ഉണ്ടായിരുന്ന സർവ്വീസ് വെയിറ്റേജും, മിനിമം ഫിറ്റ്മെൻ്റും, 2020 ലെ 11-ാം പരിഷ്ക്കരണത്തിൽ സർക്കാർ ജീവനക്കാർക്ക് ഇല്ലായെന്നത് രണ്ടു കരാറുകൾ നഷ്ടപ്പെട്ട കെഎസ്ആര്‍ടിസി ജീവനക്കാർക്ക് വലിയ പ്രതിസന്ധിയാണ് സൃഷ്ടിച്ചത്.
സർക്കാർ ജീവനക്കാർക്ക് 10-ാം പരിഷ്ക്കരണത്തിൽ ലയിപ്പിച്ച 64%യും അതിന് ശേഷം 11 ൽ ലയിപ്പിച്ച 28% DA യെ ഓരോ ശതമാനത്തിനേയും 2.6 കൊണ്ട് ഗുണിച്ച് 28 X 26 = 73 + 64 =137%… 137%DAഅംഗീകരിപ്പിച്ച്, സർക്കാർ മാസ്റ്റർ സ്കെയിലിൽ, 9 ൽ നിന്നും 11-ാം പരിഷ്ക്കരണത്തിൽ എത്തിച്ചു എന്നതാണ് ഈ കരാറിലെ ഏറ്റവും മികച്ച നേട്ടം.
കാലങ്ങളായി തുടർന്നു വന്ന വികലമായ ട്രാൻസ്ഫർ മാനദണ്ഡങ്ങൾ തിരുത്തി കാലോചിതമാക്കി, അനാവശ്യ കോസ്റ്റ് ഓഫ് ഡാമേജ്, റാക്ക്മോഷണം എന്നിവയിൽ തീരുമാനങ്ങൾ നിയമപരമാക്കി, ആശ്രിതനിയമനം, പ്രമോക്ഷൻ എന്നിവ പുനസ്ഥാപിച്ച് കരാറിൻ്റെ ഭാഗമാക്കി, ഡ്രൈവർ വിഭാഗത്തിന് സ്പെഷ്യൽ പേ അംഗീകരിപ്പിക്കുകയും അലവൻസുകൾ കാലോചിതമായി പരിഷ്ക്കരിക്കുകയും ചെയ്തു. ചൈൽഡ് കെയർ അലവൻസ്,ഡ്രൈവർ കം കണ്ടക്ടറും, ക്രൂ ചെയ്ഞ്ചും കരാറിൻ്റെ ഭാഗമായി. കുറഞ്ഞത് 4700 രൂപ മുതൽ 16000 വരെ ജീവനക്കാർക്ക് 2021 ജൂണിൽ ലഭിച്ചതിനേക്കാൾ ശമ്പളം വർദ്ധിക്കും. ശരാശരി ഒരു ജീവനക്കാരന് 6750 വർദ്ധനവ് വരും
സർക്കാരിൻ്റെ മാസ്റ്റർ സ്കെയിൽ അംഗീകരിച്ചപ്പോൾ തന്നെ ഗവൺമെൻ്റ് സർക്കാർ ജീവനക്കാർക്ക് നിലവിൽ നൽകുന 7% DA, കെ എസ് ആർ ടി സി ജീവനക്കാർക്ക് നിഷേധിച്ച് ഇരട്ടതാപ്പ് തുടരുന്നു. ഒപ്പം പത്താം ശമ്പള കമ്മീക്ഷൻ്റെ ആനുകൂല്യം പറ്റി, 11 ൽ എത്തിയ സർക്കാർ ജീവനക്കാരിൽ നിന്നും സമാന തസ്തികയിലുള്ള KSRTC ജീവനക്കാരുടെ ശമ്പള വ്യത്യാസത്തിലുള്ള അനോമലി വരും കാലങ്ങളിൽ ചർച്ച ചെയ്തു പരിഹരിക്കാനുള്ള നിർദ്ദേശം കരാറിൽ ഉൾപ്പെടുത്താനും കഴിഞ്ഞു.
തിരുവാഭരണ ഘോഷയാത്ര തത്സമയക്കാഴ്ച | Live


