Sunday, May 12, 2024
spot_img

‘സസ്യ ആരോഗ്യ ക്ലിനിക്കിലൂടെ പച്ചക്കറി കൃഷിയിൽ സ്വയം പര്യാപ്തത കൈവരിക്കണമെന്ന് കൃഷി മന്ത്രി’; പിന്തുണച്ച് ബിജെപി കൗൺസിലർ കരമന അജിത്ത്

തിരുവനന്തപുരം: ജനങ്ങൾ പച്ചക്കറി കൃഷിയിൽ സ്വയം പര്യാപ്തത നേടാൻ സസ്യ ആരോഗ്യ ക്ലിനിക്കിന്റെ സേവനം പ്രയോജനപ്പെടുത്തണമെന്ന് കൃഷി മന്ത്രി വ്യക്തമാക്കിയതായി കരമന അജിത്ത്. കൃഷി മന്ത്രിയുടെ വാക്കുകളെ പിന്തുണച്ചിരിക്കുകയാണ് അദ്ദേഹം.

കേരള കാർഷിക സർവ്വകലാശാലയുടെ കീഴിൽ കരമന നെടുങ്കാട്ടുള്ള സംയോജിതകൃഷി സമ്പ്രദായ ഗവേഷണ കേന്ദ്രത്തിൽ സസ്യ ആരോഗ്യ ക്ലിനിക് ഉദ്ഘാടനം ചെയ്യുകയായിരുന്നു മന്ത്രി. ചടങ്ങിൽ ചടങ്ങിൽ നേമം ബ്ലോക്കിലെ മാതൃകാ സംയോജിത കർഷകനായ എം. സഹദേവനെ മന്ത്രി ആദരിച്ചു. തുടർന്ന് കാർഷിക സർവ്വകലാശാല വൈസ് ചാൻസലർ ഡോ. ആർ. ചന്ദ്രബാബു മുഖ്യ പ്രഭാഷണം നടത്തി. നെടുങ്കാട് വാർഡ് കൗൺസിലർ കരമന അജിത്ത് ആശംസകൾ അർപ്പിച്ചു.

കർഷകരെ കൃഷിയിൽ നിലനിർത്തേണ്ടത് സമൂഹത്തിന്റെയും സർക്കാരിന്റെയും കൂട്ടുത്തരവാദിത്തമാണെന്നും പച്ചക്കറി കൃഷിയിലെ പലവിധ പ്രശ്നങ്ങൾ ക്ലിനിക്കിലെ നിർദ്ദേശങ്ങളിലൂടെ പരിഹരിച്ച് മുന്നേറണമെന്നും. സസ്യ ആരോഗ്യ ക്ലിനിക്ക് പോലുളള സേവനങ്ങൾ കർഷകരുടെ പല ബുദ്ധിമുട്ടുകൾക്കും പരിഹാരമാകുമെന്നും അവരെ കൃഷിയിൽ തുടരാൻ പ്രേരിപ്പിക്കുമെന്നും മന്ത്രി പറഞ്ഞിരിക്കുകയാണ്.

‘സസ്യ ആരോഗ്യ ക്ലിനിക്കിലൂടെ പച്ചക്കറി കൃഷിയിൽ സ്വയം പര്യാപ്തത കൈവരിക്കണമെന്ന് കൃഷി മന്ത്രി’; പിന്തുണച്ച് ബിജെപി കൗൺസിലർ കരമന അജിത്ത്

ബിജെപി കൗൺസിലറായ കരമന അജിത്ത് ഫേസ്ബുക്കിലൂടെയാണ് ഇക്കാര്യങ്ങൾ കുറിച്ചിരിക്കുന്നത്.

അദ്ദേഹത്തിന്റെ ഫേസ്‌ബുക്ക് പോസ്റ്റിന്റെ പൂർണ്ണ രൂപം:

”സസ്യ ആരോഗ്യ ക്ലിനിക്കിലൂടെ പച്ചക്കറി കൃഷിയില്‍ സ്വയ്ം പര്യാപ്തത കൈവരിക്കണം: മന്ത്രി പി. പ്രസാദ്
പച്ചക്കറി കൃഷിയില്‍ സ്വയം പര്യാപ്തത നേടാന്‍ സസ്യ ആരോഗ്യക്ലിനിക്കിന്റെ സേവനം പ്രയോജനപ്പെടുത്തണമെന്ന് കൃഷി മന്ത്രി പി. പ്രസാദ്. നാടിനെ ഊട്ടുന്ന കര്‍ഷകരെ കൃഷിയില്‍ നിലനിര്‍ത്തേണ്ടത് സമൂഹത്തിന്റെയും സര്‍ക്കാരിന്റെയും കൂട്ടുത്തരവാദിത്തമാണ്. പ്രത്യേകിച്ച് പച്ചക്കറി കൃഷിയിലെ പലവിധ പ്രശ്‌നങ്ങള്‍ ക്ലിനിക്കിലെ നിര്‍ദ്ദേശങ്ങളിലൂടെ പരിഹരിച്ച് മുന്നേറണം. സസ്യ ആരോഗ്യ ക്ലിനിക്ക് പോലുളള സേവനങ്ങള്‍ കര്‍ഷകരുടെ പലവിധ ബുദ്ധിമുട്ടുകള്‍ക്ക് പരിഹാരമാകുമെന്നും അവരെ കൃഷിയില്‍ തുടരാന്‍ പ്രേരിപ്പിക്കുമെന്നും മന്ത്രി പറഞ്ഞു. കേരള കാര്‍ഷിക സര്‍വ്വകലാശാലയുടെ കീഴില്‍ കരമന നെടുങ്കാട്ടുള്ള സംയോജിതകൃഷി സമ്പ്രദായ ഗവേഷണ കേന്ദ്രത്തില്‍ സസ്യ ആരോഗ്യ ക്ലിനിക് ഉദ്ഘാടനം ചെയ്യുകയായിരുന്നു മന്ത്രി.
കര്‍ഷകര്‍ക്ക് ഏറെ ഗുണങ്ങള്‍ ചെയ്യുന്ന സേവനങ്ങള്‍ ക്ലിനിക്കിലൂടെ ലഭ്യമാകുമെന്നും ഈ പ്രദേശത്തിന്റെ സമഗ്ര കൃഷി വികസനത്തിന് ക്ലിനിക് സഹായകരമാകുമെന്നും ചടങ്ങില്‍ അദ്ധ്യക്ഷത വഹിച്ച പൊതുവിദ്യാഭ്യാസ, തൊഴില്‍ വകുപ്പ് മന്ത്രി വി. ശിവന്‍കുട്ടി പറഞ്ഞു.
ചടങ്ങില്‍ നേമം ബ്ലോക്കിലെ മാതൃകാ സംയോജിത കര്‍ഷകനായ എം. സഹദേവനെ മന്ത്രി ആദരിച്ചു.
കാര്‍ഷിക സര്‍വ്വകലാശാല വൈസ് ചാന്‍സലര്‍ ഡോ. ആര്‍. ചന്ദ്രബാബു മുഖ്യ പ്രഭാഷണം നടത്തി. നെടുങ്കാട് വാര്‍ഡ് കൗണ്‍സിലര്‍ കരമന അജിത്ത് ആശംസകള്‍ അര്‍പ്പിച്ചു. സംസ്ഥാന ഹോര്‍ട്ടികള്‍ച്ചര്‍ മിഷന്‍ ധനസഹായത്തോടെ നിര്‍മ്മാണം പൂര്‍ത്തിയാക്കിയ പുതിയ കെട്ടിടത്തിലാണ് ക്ലിനിക്കിന്റെ പ്രവര്‍ത്തനം. മിഷന്‍ ഡയറക്ടര്‍ ആരതി എല്‍. ആര്‍., ഐ.ഇ.എസ്., കാര്‍ഷിക സര്‍വ്വകലാശാല രജിസ്ട്രാര്‍ ഡോ. എ. സക്കീര്‍ ഹുസൈന്‍, അസോസിയേറ്റ് ഡയറക്ടര്‍ ഓഫ് റിസര്‍ച്ച് (വെളളായണി) ഡോ. റോയ് സ്റ്റീഫന്‍, വെളളായണി കാര്‍ഷിക കോളേജ് ഡീന്‍ ഡോ. എ. അനില്‍കുമാര്‍, ഗവേഷണ കേന്ദ്രം മേധാവി ഡോ. ജേക്കബ് ജോണ്‍ എന്നിവര്‍ പങ്കെടുത്തു.
സസ്യങ്ങളിലെ രോഗ-കീടബാധകള്‍, പോഷകക്കുറവ്, മറ്റു പ്രശ്‌നങ്ങള്‍ എന്നിവ നിര്‍ണ്ണയിക്കുക, ആവശ്യമായ പരിഹാരമുറകള്‍ നിര്‍ദ്ദേശിക്കുക, കൃഷിക്ക് ആവശ്യമായ ജൈവ/ ജീവാണു ഉപാധികള്‍ കര്‍ഷകര്‍ക്ക് ലഭ്യമാക്കുക, ആവശ്യമായ മണ്ണ്, സസ്യ, ജല പരിശോധനകള്‍ നടത്തുക തുടങ്ങിയ സേവനങ്ങള്‍ ക്ലിനിക്കില്‍ നിന്നും ലഭിക്കും. ഒപ്പം കൃഷി അറിവുകള്‍ പകര്‍ന്നു നല്‍കാന്‍ ആവശ്യമായ പരിശീലനങ്ങള്‍ നല്‍കും. കാര്‍ഷിക പ്രസിദ്ധീകരണങ്ങളും ക്ലിനിക്കിന്റെ ഭാഗമായി ലഭിക്കും. കൃഷിയെ പ്രോത്സാഹിപ്പിക്കുന്നതിനുളള ഒരു ഏക ജാലക സേവന കേന്ദ്രമാണിത്.”

തിരുവാഭരണ ഘോഷയാത്ര തത്സമയക്കാഴ്ച | Live

Related Articles

Latest Articles