Thursday, March 28, 2024
spot_img

വി​ശ്വാ​സ​ത്തെ ത​ക​ര്‍​ക്കാ​ന്‍ ശ്ര​മി​ക്കു​ന്ന സി​പി​എ​മ്മി​ന് എ​തി​രാണ് താൻ: ലോ​ക്സ​ഭാ തിരഞ്ഞെ​ടു​പ്പി​ല്‍ മത്സരിക്കാനില്ലെന്ന് പിസി ജോർജ്

കോ​ട്ട​യം: ലോ​ക്സ​ഭാ തിരഞ്ഞെ​ടു​പ്പി​ല്‍ കേ​ര​ള ജ​ന​പ​ക്ഷം പാ​ര്‍​ട്ടി പ​ത്ത​നം​തി​ട്ട ഉ​ള്‍​പ്പെ​ടെ ഒ​രു പാ​ര്‍​ല​മെ​ന്‍റ് സീ​റ്റി​ലും മ​ത്സ​രി​ക്കി​ല്ലെ​ന്ന് പി.​സി. ജോ​ര്‍​ജ് എം​എ​ല്‍​എ. വി​ശ്വാ​സ​ത്തെ ത​ക​ര്‍​ക്കാ​ന്‍ ശ്ര​മി​ക്കു​ന്ന സി​പി​എ​മ്മി​ന് എ​തി​രാ​ണു താ​നെ​ന്നും വി​ശ്വാ​സ​ത്തെ ത​ക​ര്‍​ക്കു​ന്ന ശ​ക്തി​ക​ളെ തോ​ല്‍​പ്പി​ക്കാ​ന്‍ പ്ര​വ​ര്‍​ത്തി​ക്കു​മെ​ന്നും ജ​ന​പ​ക്ഷം പാ​ര്‍​ട്ടി അ​റി​യി​ച്ചു.

തിര​ഞ്ഞെ​ടു​പ്പി​ല്‍ ആ​രെ പി​ന്തു​ണ​യ്ക്ക​ണ​മെ​ന്നു​ള്ള കാ​ര്യ​ത്തി​ല്‍ ര​ണ്ടു ദി​വ​സ​ത്തി​നു​ള്ളി​ല്‍ യോ​ഗം ചേ​ര്‍​ന്ന് തീ​രു​മാ​നം കൈ​ക്കൊ​ള്ളു​മെ​ന്നും പാ​ര്‍​ട്ടി അ​റി​യി​ച്ചു. യു​ഡി​എ​ഫി​ലേ​ക്കു​ള്ള പ്ര​വേ​ശ​നം സം​ബ​ന്ധി​ച്ചു​ള്ള ച​ര്‍​ച്ച​ക​ള്‍ പു​രോ​ഗ​മി​ക്കു​ക​യാ​ണെ​ന്നാ​ണ് പാ​ര്‍​ട്ടി നേ​തൃ​ത്വം ന​ല്‍​കു​ന്ന സൂ​ച​ന.

പ​ത്ത​നം​തി​ട്ട​യി​ല്‍ ഉ​ള്‍​പ്പെ​ടെ 20 മ​ണ്ഡ​ല​ങ്ങ​ളി​ലും സ്ഥാ​നാ​ര്‍​ഥി​ക​ളെ നി​ര്‍​ത്തു​മെ​ന്ന് പി.​സി. ജോ​ര്‍​ജ് നേ​ര​ത്തെ പ്ര​ഖ്യാ​പി​ച്ചി​രു​ന്നു. പ​ത്ത​നം​തി​ട്ട​യി​ല്‍ താ​ന്‍ ത​ന്നെ മ​ത്സ​രി​ക്കു​മെ​ന്നാ​യി​രു​ന്നു അ​ദ്ദേ​ഹം പ​റ​ഞ്ഞ​ത്. മ​ണ്ഡ​ല​ത്തി​ല്‍ 1.75 വോ​ട്ടു​ക​ളു​ടെ ഭൂ​രി​പ​ക്ഷ​ത്തി​ല്‍ താ​ന്‍ വി​ജ​യി​ക്കു​മെ​ന്നും പി.​സി. ജോ​ര്‍​ജ് അ​വ​കാ​ശ​പ്പെ​ട്ടു

Related Articles

Latest Articles