തിരുവനന്തപുരം :ലൗ ജിഹാദിന് ഇരയായ ക്രിസ്ത്യന്‍ പെണ്‍കുട്ടികളുടെ പേരു വിവരങ്ങള്‍ ചീഫ് ജസ്റ്റിസിന് കൈമാറുമെന്ന് മുന്‍ പൂഞ്ഞാര്‍ എംഎല്‍എ പിസി ജോര്‍ജ്. (pc george) ഇരുനൂറോളം പെൺകുട്ടികളുടെ പേരു വിവരങ്ങൾ തന്റെ കൈവശമുണ്ടെന്ന് പിസി ജോർജ് വ്യക്തമാക്കി.
ദുരൂഹ സാഹചര്യത്തിൽ കാണാതായ ജെസ്നയുടെ തിരോധാനം എൻഐഎ അന്വേഷിക്കണമെന്നാവശ്യപ്പെട്ട് ക്രൈസ്തവ സംയുക്ത സമിതി സെക്രട്ടറിയേറ്റിനു മുന്നിൽ സംഘടിപ്പിച്ച ധർണയിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. നേരത്തെ മുഖ്യമന്ത്രിക്ക് ഈ റിപ്പോർട്ട് നൽകാനുദ്ദേശിച്ചിരുന്നെന്നും എന്നാൽ തനിക്കെതിരെ കേസ് എടുക്കുമെന്ന സംശയത്താലാണ് ഇത് ചെയ്യാതിരുന്നതെന്നും പിസി ജോർജ് കൂട്ടിച്ചേർത്തു.

