കൊച്ചി: ഏതാനും ആഴ്ചകൾക്കുള്ളിൽ നടക്കാനിരിക്കുന്ന തദ്ദേശ തെരഞ്ഞെടുപ്പ് നീട്ടിവയ്ക്കണം എന്ന് ആവശ്യപ്പെട്ട് പിസി ജോർജ് എംഎൽഎ ഹൈക്കോടതിയിൽ ഹർജി സമർപ്പിച്ചു. കോവിഡ് വ്യാപനത്തിൻ്റെ പശ്ചാത്തലത്തിൽ തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളിലേക്കുള്ള തെരഞ്ഞെടുപ്പ് നീട്ടിവയ്ക്കണം എന്നാണ് പിസി ജോർജ് ഹർജിയിൽ ആവശ്യപ്പെടുന്നത്.
തദ്ദേശ തിരഞ്ഞെടുപ്പിനുള്ള വിജ്ഞാപനം പുറപ്പെടുവിക്കുന്നത് സ്റ്റേ ചെയ്യണമെന്നും പിസി ജോർജ് ഹർജിയിൽ ആവശ്യപ്പെടുന്നു. കോവിഡ് വ്യാപനം രൂക്ഷമായിരിക്കുന്ന സമയത്ത് തിരഞ്ഞെടുപ്പ് നടത്തുന്നത് സംസ്ഥാനത്തെ ദുരന്തത്തിലേക്ക് തള്ളിവിടുമെന്നാണ് ഹർജിയിൽ ചൂണ്ടിക്കാണിക്കുന്നത്,.

