Featured

ജോജുവിനെ തല്ലേണ്ടിയിരുന്നു; പൊട്ടിത്തെറിച്ച് പിസി ജോർജ്ജ്

ജോജുവിനെ തല്ലേണ്ടിയിരുന്നു; പൊട്ടിത്തെറിച്ച് പിസി ജോർജ്ജ് | PC GEORGE

കോണ്‍ഗ്രസ് നടത്തിയ പ്രതിഷേധത്തിനെതിരെ രംഗത്തെത്തിയ നടന്‍ ജോജു ജോര്‍ജിനെ പിന്തുണച്ച് നിരവധി പേരാണ് രംഗത്തെത്തുന്നത്. സിപിഎം നേതാക്കളും സിനിമ മേഖലയിലുള്ളവരും ജോജുവിനെ പിന്തുണ അറിയിച്ച് രംഗത്തെത്തുമ്പോള്‍ താരത്തിനെതിരെ രൂക്ഷമായ ഭാഷയില്‍ വിമര്‍ശിച്ച് രംഗത്തെത്തിയിരിക്കുകയാണ് ജനപക്ഷം നേതാവും മുന്‍ എംഎല്‍എയുമായ പിസി ജോര്‍ജ്.

സമരം ചെയ്യുന്ന കോണ്‍ഗ്രസുകാരെ ആക്രമിക്കാന്‍ ജോജു ജോര്‍ജ് ആരാണെന്ന് പിസി ജോര്‍ജ് ചോദിച്ചു. അയാള്‍ക്കും കൂടി വേണ്ടിയല്ലേ സമരം ചെയ്തത്. ഞാനായിരുന്നുവെങ്കില്‍ ജോജു ജോര്‍ജ് ആശുപത്രിയില്‍ കിടക്കുമായിരുന്നു. ആയാളെ കണ്ടാല്‍ കള്ളുകുടിയനെ പോലെയാണ് ഇരിക്കുന്നത്. അയാള്‍ അവിടെ എത്തിയത് ഓട്ടോറിക്ഷയിലാണെന്ന വാദം തെറ്റാണ്. അങ്ങനെയെങ്കില്‍ ഞാന്‍ അദ്ദേഹത്തോടൊപ്പം നില്‍ക്കുമായിരുന്നു.

ഈ സമരം നടക്കുന്ന സമയത്ത് ജോജു എന്തിനാണ് അവിടെ പോയതെന്നും പിസി ജോര്‍ജ് ചോദിക്കുന്നു. കോണ്‍ഗ്രസ് ആയതുകൊണ്ടാണ് ഷൈന്‍ ചെയ്യാന്‍ നോക്കിയതെന്നും കമ്മ്യൂണിസ്റ്റുകാര്‍ ആയിരുന്നെങ്കില്‍ ജോജു ആശുപത്രിയിലാകുമായിരുന്നുവെന്നും അദ്ദേഹം പറഞ്ഞു. നാല് കാശ് കയ്യില്‍ വന്നപ്പോള്‍ എല്ലാം മറന്നുപോയോ എന്നും പിസി ജോര്‍ജ് കുറ്റപ്പെടുത്തി. ഒരു സിനിമ നടനായതുകൊണ്ട് ഷൈന്‍ ചെയ്‌തേക്കാം എന്ന് ജോജു കരുത്തിക്കാണും. ജനപക്ഷത്തിന്റെ സമരത്തിലാണ് ഇത് എല്ലാം ചെയ്തിരുന്നെങ്കില്‍ ജോജുവിനെ ആശുപത്രിയില്‍ കിടത്തിയേനെ എന്നും പിസി ജോര്‍ജ് ചോദിച്ചു. അതേസമയം, ജോജുവിന് വലിയ പിന്തുണയാണ് സോഷ്യല്‍ മീഡിയയില്‍ അടക്കം ലഭിക്കുന്നത്.

B4 Admin

Recent Posts

ട്രെയിനിൽ ഉച്ചത്തിൽ പാട്ടുകേട്ടാലും ഫോണിൽ സംസാരിച്ചാലും പിഴ; കർശന നടപടിയുമായി ദക്ഷിണ റെയിൽവേ

ട്രെയിൻ യാത്രയ്ക്കിടെ മൊബൈൽ ഫോണിൽ ഉച്ചത്തിൽ പാട്ടുകൾ കേൾക്കുന്നതും വീഡിയോകൾ കാണുന്നതും മറ്റ് യാത്രക്കാർക്ക് ബുദ്ധിമുട്ടുണ്ടാക്കുന്ന രീതിയിൽ ഫോണിൽ സംസാരിക്കുന്നതും…

3 days ago

പന്തളം കൊട്ടാരം അംഗം കെ.സി. രാജരാജ വർമ്മ തമ്പുരാൻ അന്തരിച്ചു; ആചാരപ്രകാരം വലിയകോയിക്കൽ ക്ഷേത്രനട അടച്ചു, ഒക്ടോബർ 30-ന് നട തുറക്കും

പന്തളം കൈപ്പുഴ തുണ്ടത്തിൽ കോയിക്കൽ കൊട്ടാരത്തിൽ തിരുവോണം നാൾ അംബ തമ്പുരാട്ടിയുടെയും ലക്കിടി കൈമുക്ക് മന രാമൻ നമ്പൂതിരിയുടെയും മകനും…

3 days ago

റോയെ ഭയന്ന പാക് ഭീകരന് ദുരൂഹ അന്ത്യം; ലഷ്കർ സ്ഥാപക നേതാവ് അബു ഹാഷിം ലാഹോറിൽ കെട്ടിടത്തിൽ നിന്ന് വീണു മരിച്ചു

അമേരിക്ക ഭീകരവാദിയായി പ്രഖ്യാപിച്ച ലഷ്കർ-ഇ-തൊയ്ബയുടെ (LeT) ഉന്നത നേതാവും സ്ഥാപകരിലൊരാളുമായ ചൗധരി മുഹമ്മദ് സർവാർ എന്ന അബു ഹാഷിം പാകിസ്ഥാനിലെ…

3 days ago

സൂപ്പർ എൽനിനോ വരുന്നു? കേരളത്തെ കാത്തിരിക്കുന്നത് കൊടുംചൂടോ, മഴക്കെടുതിയോ?

ലോകത്തിന്റെ കാലാവസ്ഥാ ക്രമത്തെ വലിയ രീതിയിൽ സ്വാധീനിക്കാൻ കഴിയുന്ന എൽനിനോ പ്രതിഭാസം വീണ്ടും ആഗോളതലത്തിൽ ആശങ്കകൾ ഉയർത്തുകയാണ്. സാധാരണ എൽനിനോയേക്കാൾ…

3 days ago

അവലോകന യോഗത്തിന്റെ പേരിൽ അയ്യപ്പഭക്തരെ മണിക്കൂറുകളോളം തടഞ്ഞിട്ടു; വിഐപി സംസ്കാരത്തിനെതിരെ പ്രതിഷേധം ശക്തം, ഹൈക്കോടതി അടിയന്തരമായി ഇടപെടണമെന്ന് ക്ഷേത്രാചാര സംരക്ഷണ സമിതി

ശബരിമല സന്നിധാനത്ത് പൂജകൾക്കായി എത്തിയ ആയിരക്കണക്കിന് ഭക്തരെയും പന്തളം കൊട്ടാരത്തിൽ നിന്നുള്ള രാജപ്രതിനിധികളെയും വഴിയിൽ തടഞ്ഞിട്ട് സംസ്ഥാന സർക്കാരും ഉദ്യോഗസ്ഥ…

4 days ago

സ്വയംസേവക് സംഘ് 101-ന്റെ നിറവിൽ ആർഎസ്എസ് നാഗ്പൂർ വിജയദശമി മഹോത്സവം ഒക്ടോബർ 20-ന്, ഡോ. മോഹൻ ഭാഗവത് സന്ദേശം നൽകും

രാഷ്ട്രപുനർനിർമ്മാണത്തിന്റെയും ഹൈന്ദവ നവോത്ഥാനത്തിന്റെയും ഒരു നൂറ്റാണ്ട് പിന്നിട്ട് 101-ാം വർഷത്തിലേക്ക് പ്രവേശിക്കുന്ന രാഷ്ട്രീയ സ്വയംസേവക സംഘത്തിന്റെ ചരിത്രപ്രസിദ്ധമായ വിജയദശമി മഹോത്സവം…

4 days ago