Thursday, January 1, 2026

കോൺഗ്രസ് പ്രതിസന്ധിയിലേക്ക്: കൂടുതൽ പിസിസി അധ്യക്ഷന്മാർ രാജിവെച്ചു

ദില്ലി: തിരഞ്ഞെടുപ്പിൽ ഏറ്റ കനത്ത പരാജയത്തിന്‍റെ പശ്ചാത്തലത്തിൽ കോൺഗ്രസിൽ വീണ്ടും പി സി സി അധ്യക്ഷന്മാരുടെ രാജി. ഝാർഖണ്ഡ് പിസിസി അധ്യക്ഷൻ അജയ് റോയ്, അസം പിസിസി അധ്യക്ഷൻ റിപുൻ ബോറ, പഞ്ചാബിലെ പ്രമുഖ കോൺഗ്രസ് നേതാവ് സുനിൽ ജാക്കർ എന്നിവരാണ് ഇന്ന് രാജി പ്രഖ്യാപിച്ചത്.

തെരഞ്ഞെടുപ്പിലെ കനത്ത തോൽവിയുടെ ഉത്തരവാദിത്തം ഏറ്റെടുത്താണ് രാജിയെന്ന് നേതാക്കൾ രാജിക്കത്തിൽ വിശദീകരിച്ചു.

നേരത്തെ, തിരഞ്ഞെടുപ്പിലെ തിരിച്ചടിയിൽ ഉത്തരവാദിത്തം ഏറ്റെടുത്ത് ഉത്തർപ്രദേശ് പി സി സി അധ്യക്ഷൻ രാജ് ബബ്ബാർ, ഒഡീഷ അധ്യക്ഷൻ നിരഞ്ജൻ പട്നായിക്, മഹാരാഷ്ട്ര അധ്യക്ഷൻ അശോക് ചവാൻ എന്നിവരും രാജി പ്രഖ്യാപിച്ചിരുന്നു.

Related Articles

Latest Articles