Sunday, September 27, 2026

ആകാശ് മിസൈൽ പരീക്ഷണം വൻ വിജയം

ദില്ലി: ഇ​ന്ത്യ ത​ദ്ദേ​ശീ​യ​മാ​യി വികസിപ്പിച്ച മ​ധ്യ​ദൂ​ര മി​സൈ​ലാ​യ ആ​കാ​ശ് വി​ജ​യ​ക​ര​മാ​യി പ​രീ​ക്ഷി​ച്ചു. ദേശീയ പ്രതിരോധ ഗവേഷണ വിഭാഗം (ഡി ആർ ഡി ഒ) നിർമ്മിച്ച ആകാശ് മിസൈൽ കരയിൽ നിന്ന് ഏത് കാലാവസ്ഥയിലും പ്രയോഗിക്കാൻ സാധിക്കും. ക​ഴി​ഞ്ഞ ര​ണ്ടു ദി​വ​സ​ത്തി​നു​ള്ളി​ൽ ര​ണ്ടാ​മ​ത്തെ വി​ജ​യ​ക​രമാ​യ പ​രീ​ക്ഷ​ണ​മാ​യി​രു​ന്നു ഇത്.

എ​ല്ലാ കാ​ലാ​വ​സ്ഥ​ക്കും ഉതകുന്ന മ​ൾ​ട്ടി ഡ​യ​റ​ക്‌​ഷ​ണ​ൽ സി​സ്റ്റ​മാ​ണ് ആ​കാ​ശ് മി​സൈ​ലി​നു​ള്ള​ത്. ഇൻഡിജീനിയസ് റേഡിയോ ഫ്രീക്വൻസി സീക്കർ എന്ന പുതിയ സംവിധാനവും പരിഷ്കരിച്ച ആകാശ് മിസൈലിൽ ഉൾപ്പെടുത്തി. 75 കി​ലോയോളം ഭാ​രം വ​ഹി​ക്കാൻ ആകാശിന് ശേഷിയുണ്ട്. 5.8 മീ​റ്റർ നീളമുള്ള ആകാശിന് 2.5 മാ​ക് (ശ​ബ്ദ​ത്തി​ന്‍റെ ഇ​ര​ട്ടി വേ​ഗം) വേഗത്തിൽ കുതിക്കാനാകും.

Related Articles

Latest Articles