Saturday, December 20, 2025

ട്രെയിനിൽ പടക്കം കടത്തിയാൽ മൂന്നുവർഷംവരെ തടവും പിഴയും; പരിശോധന ശക്തമാക്കി ആർപിഎഫ്

ദീപാവലി കഴിഞ്ഞാൽ പടക്കവിപണി ഉണരുന്നത് വിഷുക്കാലത്താണ്. വിഷു അടുത്തതോടെ പടക്കങ്ങൾ ട്രെയിൻ വഴി കടത്താനുള്ള സാധ്യത മുന്നിൽക്കണ്ട് നിർദേശങ്ങളുമായി ഇന്ത്യൻ റെയിൽവേ രംഗത്ത് വന്നു.

പടക്കംപോലുള്ള അപകടകരമായ വസ്തുക്കൾ ട്രെയിൻ വഴി കടത്തുന്നത് മൂന്നുവർഷംവരെ തടവുശിക്ഷയും പിഴയും കിട്ടാവുന്ന കുറ്റമാണ്. ഇക്കാര്യത്തിൽ സ്റ്റേഷനുകൾ കേന്ദ്രീകരിച്ച് ബോധവത്കരണവും പരിശോധനയും ആർ.പി.എഫ്. നേതൃത്വത്തിൽ ശക്തമാക്കി. പാലക്കാട് ഡിവിഷണൽ സെക്യൂരിറ്റി കമ്മിഷണറുടെ നിർദേശപ്രകാരമാണ് പരിശോധന ആരംഭിച്ചിരിക്കുന്നത്.

Related Articles

Latest Articles