Monday, December 15, 2025

വീണ്ടും സമരത്തിനിറങ്ങി ജനങ്ങൾ; സ്റ്റോപ്പ് മെമ്മോ ലഭിച്ചിട്ടില്ലെന്ന വാദത്തിലുറച്ച് കരാറുകാരൻ, പ്രതിഷേധത്തിന് പുല്ലുവില നൽകി മറ്റപ്പള്ളിയിൽ കുന്നിടിക്കൽ തുടരുന്നു

ആലപ്പുഴ: മറ്റപ്പള്ളിയിൽ വീണ്ടും കുന്നിടിക്കൽ ആരംഭിച്ചതോടെ പ്രതിഷേധം കടുപ്പിച്ച് ജനങ്ങൾ. കരാർ കമ്പനി ജീവനക്കാർ സ്ഥലത്തെത്തി ജെസിബി ഉപയോഗിച്ച് കുന്നിടിച്ച് മണ്ണെടുത്ത് ടോറസ് ലോറികളിൽ നീക്കിത്തുടങ്ങി. കുന്നിടിച്ചിൽ നിർത്തിവയ്ക്കാനുള്ള സ്റ്റോപ്പ് മെമ്മോ ലഭിച്ചിട്ടില്ലെന്ന വാദമാണ് കരാറുകാരൻ ഉയർത്തുന്നത്.

മണ്ണെടുപ്പ് നിർത്തിവെക്കണമെന്ന സർവകക്ഷി യോഗ തീരുമാനം നിലൽക്കെയാണ് വീണ്ടും കുന്നിടിക്കൽ. ചട്ടങ്ങൾ ലംഘിച്ചാണ് മണ്ണെടുപ്പെന്ന് വിവിധ വകുപ്പുകളിലെ ഉദ്യോഗസ്ഥർ കൂടി പങ്കെടുത്ത യോഗം വിലയിരുത്തുകയും ചെയ്തിരുന്നു. സർവകക്ഷിയോഗത്തിൽ വനം പരിസ്ഥിതി മന്ത്രാലയത്തിൻ്റെ പ്രൊട്ടോകോൾ ലംഘിച്ചുവെന്നും അനുമതി ലഭിച്ച സർവേ നമ്പറിൽ നിന്നല്ല മണ്ണെടുക്കുന്നതെന്നും കണ്ടെത്തിയിരുന്നു.

മണ്ണെടുപ്പ് നിരോധിച്ച് ഉത്തരവിറക്കാൻ യോഗം കലക്ടറെ ചുമതലപ്പെടുത്തുകയും ചെയ്തിരുന്നു. എന്നാൽ ജില്ലാ കലക്ടർ ഇത് വരെ ഉത്തരവ് ഇറക്കിയിട്ടില്ലെന്നാണ് വിവരം. വിശദ അന്വേഷണത്തിന് യോഗം ജില്ലാ കലക്ടറെ ചുമതലപ്പെടുത്തുകയുമുണ്ടായി. കഴിഞ്ഞ ദിവസം കലക്ടർ സർക്കാരിന് റിപ്പോർട്ട് നൽകിയിട്ടുണ്ട് റിപോർടിന്റെ ഉള്ളടക്കം പുറത്ത് വന്നിട്ടില്ല.

Related Articles

Latest Articles