ദില്ലി: പെരിയ ഇരട്ടക്കൊലപാതക കേസ് സിബിഐക്ക് വിട്ട കേരള ഹൈക്കോടതി വിധി ചോദ്യം ചെയ്ത് സംസ്ഥാന സർക്കാർ നൽകിയ ഹർജി സുപ്രീംകോടതി ഇന്ന് പരിഗണിക്കും. കേസ് ഏറ്റെടുക്കുന്ന കാര്യത്തിൽ സിബിഐയോട് കോടതി നിലപാട് ആരായും.
അതേസമയം ഹൈക്കോടതി വിധി ചോദ്യം ചെയ്ത് സർക്കാർ സുപ്രീംകോടതിയെ സമീപിച്ചതിനാൽ കേസ് ഡയറി അടക്കമുള്ള രേഖകൾ കേരള പൊലീസ് ഇതുവരെയും സിബിഐക്ക് നൽകിയിട്ടില്ല.

