Friday, January 2, 2026

പെരിയ ഇരട്ടക്കൊലപാതകം; നിലപാട് കടുപ്പിച്ച് സിബിഐ

കാസര്‍ഗോഡ്: പെരിയ കേസിൽ നിലപാട് കടുപ്പിച്ച് സിബിഐ. സിഐര്‍പിസി 91 പ്രകാരം കേസ് ഡയറി ഹാജരാക്കിയില്ലെങ്കിൽ പിടിച്ചെടുക്കുമെന്ന് കാണിച്ച് ക്രൈംബ്രാഞ്ച് ഡിവൈഎസ്പിക്ക് നോട്ടീസ് നൽകി. ഇത് ഏഴാമത്തെ പ്രാവശ്യമാണ് കേസില്‍ സിബിഐ നോട്ടീസ് നൽകുന്നത്.

സിഐര്‍പിസി 91 പ്രകാരം സംസ്ഥാന ഏജൻസിക്ക് അപൂർവമായാണ് ഇത്തരത്തില്‍ നോട്ടീസ് നൽകുന്നത്. രേഖകൾ ആവശ്യപ്പെട്ട് കൊച്ചി സിജെഎം കോടതിയിലും സിബിഐ അപേക്ഷ നൽകിയിട്ടുണ്ട്. അതേസമയം, സുപ്രീംകോടതിയുടെ അന്തിമ വിധി വന്നിട്ടില്ലെന്നാണ് ക്രൈംബ്രാഞ്ചിന്‍റെ വാദം.

Related Articles

Latest Articles