Thursday, January 1, 2026

വള്ളം മറിഞ്ഞ് പെരിയാറില്‍ ഇതരസംസ്ഥാന തൊഴിലാളി മരിച്ചു; മരണപ്പെട്ടത് അസാം സ്വദേശി ജീവ

കോതമംഗലം: വള്ളം മറിഞ്ഞ് പെരിയാറില്‍ ഇതരസംസ്ഥാന തൊഴിലാളി മരിച്ചു. അസാം സ്വദേശി ജീവയാണ് മരണപ്പെട്ടത്.ഇന്ന് ഉച്ചയ്ക്ക് 12 മണിയോടടുത്ത് ദീപുവും സുഹൃത്ത് മുബാറക്കും പ്രദേശവാസിയായ വര്‍ഗീസും സഞ്ചരിച്ചിരുന്ന വള്ളം ഇഞ്ചത്തൊട്ടി തൂക്കുപാലത്തിന് സമീപം മറിഞ്ഞത്.

വര്‍ഗീസിന്റെതാണ് വള്ളം. മരിച്ച ജീവ വര്‍ഗ്ഗീസിന്റെ വീട്ടില്‍ വാടകയ്ക്ക് താമസിക്കുകയായിരുന്നു. ഇന്ന് ജോലി ഇല്ലാത്തതിനാല്‍ സുഹൃത്തിനെ കാണാനെത്തിയതായിരുന്നു മുബാറക്ക്. തുടര്‍ന്ന് മൂവരും കൂടി പെരിയാറില്‍ ചുറ്റിക്കറങ്ങാൻ പുറപ്പെടുകയായിരുന്നു.

ഇഞ്ചത്തൊട്ടി പാലത്തിനടുതത്തെത്തിയപ്പോള്‍ ബാസലന്‍സ് നഷ്ടപ്പെട്ട് വള്ളം മറിഞ്ഞു. വര്‍ഗീസാണ് വള്ളം നിയന്ത്രിച്ചിരുന്നത്. വര്‍ഗീസിനും മുബാറക്കിനും നീന്തല്‍ വശമുണ്ടായിരുന്നതിനാല്‍ താമസിയാതെ കരയ്ക്കെത്തി.

ജീവയ്ക്ക് നീന്തല്‍ വശമില്ലായിരുന്നു. അപകടം അറിഞ്ഞ് കോതമംഗലത്തു നിന്നെത്തിയ അഗ്‌നി ശമന സേനാംഗങ്ങള്‍ മൃതദ്ദേഹം മുങ്ങിയെടുത്തു. പോസ്റ്റുമോര്‍ട്ടത്തിനായി കോതമംഗലം താലൂക്ക് ആശുപത്രിയിലേയ്ക്ക് മാറ്റി. കോതമംഗലം പൊലീസ് മേല്‍ നടപടികള്‍ സ്വീകരിച്ചു വരുന്നു.

Related Articles

Latest Articles