Sunday, June 2, 2024
spot_img

സൈന്യത്തിലെ വനിതകള്‍ക്ക് സ്ഥിരം കമ്മീഷന്‍ പദവി നല്‍കണമെന്ന് സുപ്രീംകോടതി

ദില്ലി: സൈന്യത്തിലെ വനിതകള്‍ക്ക് സ്ഥിരം കമ്മീഷന്‍ പദവി നല്‍കണമെന്ന് ജസ്റ്റീസ് ഡി.വൈ. ചന്ദ്രചൂഡ് അധ്യക്ഷനായ ബെഞ്ച് ഉത്തരവിട്ടു. സൈന്യത്തില്‍ ശരിയായ തുല്യത കൊണ്ടുവരണമെന്നും സുപ്രീംകോടതി നിരീക്ഷിച്ചു.

സായുധ പോരാട്ടങ്ങളില്‍ വനിതാ ഉദ്യോഗസ്ഥരെ ഒഴിവാക്കാമെന്നും കോടതി നിര്‍ദേശിച്ചു. 2010ല്‍ ഡല്‍ഹി ഹൈക്കോടതി വിധി ചോദ്യം ചെയ്ത് സമര്‍പ്പിച്ച ഹര്‍ജിയിലാണ് സുപ്രീം കോടതി നടപടി. ഡല്‍ഹി ഹൈക്കോടതിയുടെ വിധി നടപ്പാക്കണമെന്നും വനിതകളെ നിയമിക്കുന്നതിന് സ്ഥിരം സമിതി വേണമെന്നും സുപ്രീം കോടതി ഉത്തരവിട്ടു.

പുരുഷന്മാര്‍ക്ക് നല്‍കുന്ന പദവികള്‍ വനിതകള്‍ക്കും നല്‍കാന്‍ തയാറാകണം. സേവന-വേതന വ്യവസ്ഥകളില്‍ വനിതകളോട് വിവേചനം പാടില്ലെന്നും സുപ്രീംകോടതി ഉത്തരവിട്ടു.

Related Articles

Latest Articles