Wednesday, May 15, 2024
spot_img

‘ഹോട്ടലുകളിൽ ഇരുന്ന് ഭക്ഷണം കഴിക്കാം, ബാറുകളിൽ ഇരുന്ന് മദ്യപിക്കാനും അനുമതി’; കേരളത്തിൽ ഇനി കൂടുതൽ കോവിഡ് നിയന്ത്രണ ഇളവുകൾ

തിരുവനന്തപുരം: കേരളത്തിൽ കോവിഡ് നിയന്ത്രണങ്ങളിൽ കൂടുതൽ ഇളവുകൾ ഏർപ്പെടുത്തി സംസ്ഥാനം. ഹോട്ടലുകളിൽ ആളുകൾക്ക് ഇരുന്ന് ഭക്ഷണം കഴിക്കാനുള്ള അനുമതിയും ബാറുകളിൽ ഇരുന്ന് കഴിക്കാൻ അനുമതി നൽകിയിട്ടുണ്ട് സർക്കാർ. അതേസമയം തിയേറ്ററുകൾ തുറക്കാൻ വൈകും. മുഖ്യമന്ത്രിയുടെ നേതൃത്വത്തിൽ ചേർന്ന കൊവിഡ് അവലോകന യോ​ഗത്തിലാണ് ഇളവുകൾ നൽകാൻ തീരുമാനം ആയത്.

ഹോട്ടലുകളിൽ നിന്ന് ഭക്ഷണം പാഴ്സലായി വാങ്ങാനേ ഇതുവരെ അനുമതി ഉണ്ടായിരുന്നുള്ളു. ഇപ്പോൾ മുഴുവൻ സീറ്റിലും ഇരുന്ന് ഭക്ഷണം കഴിക്കാനുള്ള അനുമതിയില്ല. എങ്കിലും ഒരു ഹോട്ടലിലെ ആകെ സീറ്റുകളുടെ പകുതി മാത്രമേ പ്രവേശനം അനുവദിക്കൂ. സാമൂഹ്യ അകലം കൃത്യമായി പാലിക്കണം. ബാറുകളിലും സമാനമായ രീതീയിലായിരിക്കും ക്രമീകരണം എന്നും ഇളവുകളിൽ പറയുന്നു.

എന്നാൽ, സിനിമാ തിയേറ്ററുകൾ ഉടനെ തുറക്കേണ്ടതില്ല എന്നാണ് അവലോകന യോ​ഗത്തിന്റെ തീരുമാനം.

Related Articles

Latest Articles