Novavax
ദില്ലി: രാജ്യത്തെ കൗമാരക്കാർക്കുള്ള നാലാമത്തെ വാക്സിനും അനുമതി നൽകി ഡിസിജിഐ.
നോവാവാക്സിനാണ് അനുമതി നൽകിയിരിക്കുന്നത്(Permission For Immediate Use Of Novavax). 12 നും 18 നും ഇടയിലുള്ള കൗമാരക്കാരിൽ കുത്തിവയ്ക്കാനാണ് അനുമതി നൽകിയിരിക്കുന്നത്. സെറം ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഇന്ത്യയും നോവാവെക്സും ഇത് സ്ഥിരീകരിച്ചിട്ടുണ്ട്. നോവോവാക്സ് എന്ന വിദേശ നിർമ്മിത വാക്സിൻ ആണ് സെറം ഇൻസ്റ്റിറ്റ്യൂട്ട് ഇന്ത്യയിൽ കോവോവാക്സ് എന്ന പേരിൽ പുറത്തിറക്കുന്നത്.
പ്രോട്ടീൻ അടിസ്ഥാനമാക്കിയുള്ള വാക്സിൻ കൗമാരക്കാർക്കായി അംഗീകരിച്ചതിൽ സന്തോഷമുണ്ടെന്ന് സെറം ഇൻസ്റ്റിറ്റ്യൂട്ടിന്റെയും സിഇഒ അഡാർ പൂനാവാല പറഞ്ഞു. രാജ്യത്ത് കൗമാരക്കാർക്കും കുട്ടികൾക്കുമുള്ള നാലാമത്തെ വാക്സിനാണ് നോവോവാക്സ്. തങ്ങളുടെ വാക്സിൻ 80 ശതമാനം വരെ ഫലപ്രദമാണെന്ന് ഫെബ്രുവരിയിൽ നോവോവാക്സ് പറഞ്ഞിരുന്നു.
ഇന്ത്യയിൽ 12 നും 18 നും ഇടയിൽ പ്രായമുള്ള 2,247 കുട്ടികളിൽ വാക്സിൻ പരീക്ഷിച്ചു വിജയിച്ചു. അടുത്തിടെ ലോകാരോഗ്യ സംഘടനയും ഈ വാക്സിൻ അടിയന്തര ഉപയോഗത്തിനായി അംഗീകരിച്ചിരുന്നു. അതേസമയം രാജ്യത്ത് കോവിഡ് വ്യാപനം കുറയുകയാണ്. കുറച്ചുദിവസങ്ങളായി രണ്ടായിരത്തിൽ താഴെ മാത്രമാണ്
പ്രതിദിനരോഗികൾ റിപ്പോർട്ട് ചെയ്യുന്നത്. വാക്സിനേഷൻ 181 കോടി പിന്നിട്ടിരിക്കുകയാണ്.
ഒഡീഷയിൽ കന്നുകാലികളെ അനധികൃതമായി കടത്തുന്ന സംഘങ്ങൾക്കെതിരെ നടത്തിയ രണ്ട് വ്യത്യസ്ത ഓപ്പറേഷനുകളിലായി 92 കന്നുകാലികളെ പോലീസ് രക്ഷപ്പെടുത്തി. കൊരാപുട്ട്, സുന്ദർഗഢ്…
മലയാളികളുടെ പ്രിയഗായിക വൈക്കം വിജയലക്ഷ്മിയെ ആദരിക്കാൻ കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ വേദിയിൽ നിന്നിറങ്ങി നേരിട്ടെത്തിയ സംഭവം ശ്രദ്ധേയമാകുന്നു. നവംബർ…
2027ലെ ഉത്തർപ്രദേശ് നിയമസഭാ തിരഞ്ഞെടുപ്പിന് മുന്നോടിയായി കോൺഗ്രസും സമാജ്വാദി പാർട്ടിയും തമ്മിലുള്ള സീറ്റ് വിഭജന ചർച്ചകൾ കടുക്കുന്നു. കോൺഗ്രസിന് തുടക്കത്തിൽ…
പെട്ടെന്നുള്ള രാഷ്ട്രീയ മാറ്റങ്ങൾക്കോ അക്രമണാസക്തമായ പ്രക്ഷോഭങ്ങൾക്കോ സമൂഹത്തിൽ ഒരിക്കലും ശാശ്വതമായ നന്മകൾ കൊണ്ടുവരാൻ സാധിക്കില്ലെന്നും, മറിച്ച് പൗരന്മാരില് ദേശീയബോധവും സനാതന…
സംസ്ഥാനത്ത് പുതിയതായി ത്രീ സ്റ്റാർ ഹോട്ടലുകൾക്ക് ബാർ ലൈസൻസുകൾ അനുവദിക്കേണ്ടതില്ലെന്ന് വ്യവസ്ഥ ചെയ്യുന്ന നിർണ്ണായക കരട് മദ്യനയം പുറത്തുവന്നു. നിലവിൽ…
ഭഗവാൻ ശ്രീരാമനെക്കുറിച്ചുള്ള പ്രശസ്ത ഗാനരചയിതാവ് ജാവേദ് അക്തറിന്റെ പരാമർശങ്ങൾ വിവാദമാകുന്നു. ശ്രീരാമൻ ഒരു വ്യക്തി മാത്രമല്ലെന്നും ധാർമികതയുടെയും ജീവിതരീതിയുടെയും പ്രതീകമാണെന്നും…