Thursday, September 24, 2026

കോവിഡ് വാക്സിൻ: പ്രായപൂർത്തിയായവർക്ക് അധിക ഡോസ് പരിഗണനയിൽ

ദില്ലി: രാജ്യത്ത് 18 വയസ്സിനു മുകളിലുള്ളവര്‍ക്ക് അധിക ഡോസ് കോവിഡ് വാക്സിന്‍ നല്‍കുന്നതിന് ആലോചിക്കുന്നതായി സര്‍ക്കാര്‍. പുതിയ തരംഗത്തിന്റെ ലക്ഷണങ്ങള്‍ ലോകത്തിന്റെ പല ഭാഗങ്ങളിലും കണ്ടുവരുന്നുണ്ടെന്നതും, അന്താരാഷ്ട്ര യാത്ര നിയന്ത്രണങ്ങളിലെ മാറ്റണങ്ങളുമാണ് ഇത്തരമൊരു നീക്കത്തിന് പിന്നിൽ.

നിലവിൽ ആരോഗ്യ പ്രവര്‍ത്തകര്‍, മറ്റു മുന്‍നിര പ്രവര്‍ത്തകര്‍, 60 വയസ്സിനു മുകളിലുള്ളവര്‍ എന്നിവര്‍ക്കാണ് അധിക ഡോസ് വാക്സിൻ നൽകുന്നത്. മാത്രമല്ല 60 വയസ്സു കഴിഞ്ഞ മുഴുവന്‍ പേര്‍ക്കും നിബന്ധനകൾ മാറ്റി മൂന്നാംഡോസ് വാക്സിൻ നല്‍കുന്നുണ്ട്. 12-14 വയസ്സിലെ കുട്ടികൾക്കുള്ള വാക്സിനേഷന്‍ മാര്‍ച്ച്‌ 16 മുതല്‍ ആരംഭിച്ചു.

Related Articles

Latest Articles