Saturday, October 3, 2026

കൊവാക്സീനും കോവിഷീല്‍ഡിനും വാണിജ്യാടിസ്ഥാനത്തില്‍ വില്‍പ്പനയ്ക്ക് അനുമതി നൽകി ഡിസിജിഐ; മരുന്ന് എവിടെ ലഭിക്കും ?

ദില്ലി: ഭാരത് ബയോടെകിന്റെ കോവാക്‌സിനും സെറം ഇന്‍സ്റ്റിറ്റിയൂടിന്റെ കോവിഷീല്‍ഡിനും അനുമതി നല്‍കി ഡിസിജിഐ. ഇതോടെ രണ്ട് വാക്‌സിനുകളും പൊതുമാര്‍ക്കറ്റില്‍ ലഭ്യമാകും. ആശുപത്രികൾക്കും ക്ലിനിക്കുകൾക്കും വാക്സീൻ വാങ്ങാം. വാക്സിനേഷന്റെ വിവരങ്ങൾ ആറുമാസം കൂടുമ്പോൾ ഡിസിജിഐയെ അറിയിക്കണം.

“കോവാക്സിൻ, കോവിഷീൽഡ് എന്നിവയ്ക്കുള്ള അനുമതി അടിയന്തര സാഹചര്യങ്ങളിൽ നിയന്ത്രിത ഉപയോഗത്തിൽ നിന്ന് പ്രായപൂർത്തിയായവരിൽ ചില വ്യവസ്ഥകളോടെ സാധാരണ പുതിയ മയക്കുമരുന്ന് അനുമതിയായി റെഗുലേറ്റർ അപ്ഗ്രേഡ് ചെയ്തിട്ടുണ്ട്.”

മെഡിക്കല്‍ ഷോപ്പുകളില്‍ വാക്‌സിന്‍ (Vaccine) ലഭ്യമാകില്ല.പുതിയ ഡ്രഗ്‌സ് ആൻഡ് ക്ലിനിക്കൽ ട്രയൽസ് റൂൾസ്, 2019 പ്രകാരമാണ് അനുമതി നൽകിയിരിക്കുന്നത്. പ്രായപൂർത്തിയായവർക്ക് മാത്രമാണ് അംഗീകാരം. ആരോഗ്യമന്ത്രി മൻസുഖ് മാണ്ഡവ്യ പറഞ്ഞു, കോവിഷീൽഡിന്റെയും കോവാക്‌സിന്റെയും വില ഒരു ഡോസിന് 275 രൂപയും കൂടാതെ 150 രൂപ അധിക സർവീസ് ചാർജും പതിവ് മാർക്കറ്റ് അംഗീകാരം ലഭിച്ചതിന് ശേഷം പരിമിതപ്പെടുത്താൻ സാധ്യതയുണ്ടെന്ന് നേരത്തെ റിപോർട്ടുകൾ വന്നിരിന്നു.

Related Articles

Latest Articles