Tuesday, November 17, 2026

നോവാവാക്‌സിന് പച്ചക്കൊടി; രാജ്യത്തെ കൗമാരക്കാർക്കുള്ള നാലാമത്തെ വാക്സിനും അനുമതി നൽകി ഡിസിജിഐ

ദില്ലി: രാജ്യത്തെ കൗമാരക്കാർക്കുള്ള നാലാമത്തെ വാക്സിനും അനുമതി നൽകി ഡിസിജിഐ.
നോവാവാക്‌സിനാണ് അനുമതി നൽകിയിരിക്കുന്നത്(Permission For Immediate Use Of Novavax). 12 നും 18 നും ഇടയിലുള്ള കൗമാരക്കാരിൽ കുത്തിവയ്ക്കാനാണ് അനുമതി നൽകിയിരിക്കുന്നത്. സെറം ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഇന്ത്യയും നോവാവെക്സും ഇത് സ്ഥിരീകരിച്ചിട്ടുണ്ട്. നോവോവാക്‌സ് എന്ന വിദേശ നിർമ്മിത വാക്സിൻ ആണ് സെറം ഇൻസ്റ്റിറ്റ്യൂട്ട് ഇന്ത്യയിൽ കോവോവാക്‌സ് എന്ന പേരിൽ പുറത്തിറക്കുന്നത്.

പ്രോട്ടീൻ അടിസ്ഥാനമാക്കിയുള്ള വാക്സിൻ കൗമാരക്കാർക്കായി അംഗീകരിച്ചതിൽ സന്തോഷമുണ്ടെന്ന് സെറം ഇൻസ്റ്റിറ്റ്യൂട്ടിന്റെയും സിഇഒ അഡാർ പൂനാവാല പറഞ്ഞു. രാജ്യത്ത് കൗമാരക്കാർക്കും കുട്ടികൾക്കുമുള്ള നാലാമത്തെ വാക്സിനാണ് നോവോവാക്‌സ്. തങ്ങളുടെ വാക്സിൻ 80 ശതമാനം വരെ ഫലപ്രദമാണെന്ന് ഫെബ്രുവരിയിൽ നോവോവാക്സ് പറഞ്ഞിരുന്നു.

ഇന്ത്യയിൽ 12 നും 18 നും ഇടയിൽ പ്രായമുള്ള 2,247 കുട്ടികളിൽ വാക്സിൻ പരീക്ഷിച്ചു വിജയിച്ചു. അടുത്തിടെ ലോകാരോഗ്യ സംഘടനയും ഈ വാക്സിൻ അടിയന്തര ഉപയോഗത്തിനായി അംഗീകരിച്ചിരുന്നു. അതേസമയം രാജ്യത്ത് കോവിഡ് വ്യാപനം കുറയുകയാണ്. കുറച്ചുദിവസങ്ങളായി രണ്ടായിരത്തിൽ താഴെ മാത്രമാണ്
പ്രതിദിനരോഗികൾ റിപ്പോർട്ട് ചെയ്യുന്നത്. വാക്‌സിനേഷൻ 181 കോടി പിന്നിട്ടിരിക്കുകയാണ്.

Related Articles

Latest Articles