പത്തനംതിട്ട: വരുന്ന മണ്ഡലകാലത്ത് ശബരിമലയിൽ പ്രതിദിനം 25,000 പേർക്ക് ദർശന സൗകര്യമൊരുക്കുമെന്ന് സംസ്ഥാന സർക്കാർ.
അപകട സാഹചര്യം ഒഴിവാക്കിയതിന് ശേഷം പമ്പ സ്‌നാനം അനുവദിക്കുമെന്ന് ദേവസ്വം വകുപ്പ് മന്ത്രി കെ രാധാകൃഷ്ണൻ ഉന്നതതല യോഗത്തിൽ അറിയിച്ചു.
പമ്പയിൽ വച്ച് ഇന്ന് ചേർന്ന ദേവസ്വം ബോർഡ് മന്ത്രിയുടെ അധ്യക്ഷതയിൽ ചേർന്ന യോഗത്തിൽ പത്തനംതിട്ട, കോട്ടയം ജില്ലകളിലെ കളക്ടർമാർ, ജില്ലാ നേതാക്കളും, ജനപ്രതിനിധികളും യോഗത്തിൽ പങ്കെടുത്തു. വിവിധ വകുപ്പുകളുടെ മേധാവികളും യോഗത്തിൽ പങ്കെടുത്തു.
കോവിഡ്19 ഉം മഴക്കെടുതിയും കാരണം തീർഥാടനത്തിന് പരിമിതികൾ ഉണ്ടെന്നും. അതുകൊണ്ട് സന്നിധാനത്ത് ഭക്തരെ തങ്ങാൻ അനുവദിക്കില്ല എന്നും പത്ത് ലക്ഷത്തിലധികം പേർ ഇതിനകം വെർച്വൽ ക്യു ദർശനത്തിനായി അപേക്ഷിച്ചിട്ടുണ്ട് എന്നും മന്ത്രി ചൂണ്ടിക്കാട്ടി.
അതേസമയം മണ്ഡല- മകരവിളക്ക് തീർഥാടനം ആരംഭിക്കുന്നതിന് ഇനി രണ്ടാഴ്‌ച മാത്രമാണ് ഉള്ളത്. രണ്ട് ദിവസത്തിനുള്ളിൽ എല്ലാ വകുപ്പുകൾക്കുമുള്ള പ്രവർത്തികളുടെ ടൈം ടേബിൾ തയാറാക്കുമെന്നും മന്ത്രി വ്യക്തമാക്കി.
എറണാകുളത്ത് നിന്ന് പോലീസ് റെയ്ഡിനിടെ പിടിച്ചെടുത്ത വിദേശ കറന്‍സി തിരികെ ആവശ്യപ്പെട്ട് റോയ്സ് ഗ്രൂപ്പ് ഉടമ ആന്റോ അഗസ്റ്റിന്‍ എറണാകുളം…
കേരള രാഷ്ട്രീയത്തില്‍ വലിയ കോളിളക്കം സൃഷ്ടിച്ചിരിക്കുന്ന മാസപ്പടി വിവാദവുമായി ബന്ധപ്പെട്ട് എസ്.എഫ്.ഐ.ഒ (SFIO) കോടതിയില്‍ സമര്‍പ്പിച്ച രേഖകള്‍ ബി.ജെ.പി നേതാവ്…
ഓണാട്ടുകരയുടെ മണ്ണില്‍ ഇരുപത്തെട്ടാം ഓണത്തിന്റെ ആഘോഷത്തിമിര്‍പ്പിനിടയില്‍ മറ്റൊരു അത്ഭുതക്കാഴ്ച കൂടി. ഓണാട്ടുകതിരവന്റെ തിരുസന്നിധിക്ക് സമീപമുള്ള ആല്‍മരത്തില്‍ നന്ദികേശന്റെ രൂപം തെളിഞ്ഞത്…
പത്തനംതിട്ട : ശബരിമലയില്‍ നിന്ന് നഷ്ടപ്പെട്ടെന്ന് കരുതിയ സ്വര്‍ണക്കിരീടം സുരക്ഷിതമായുണ്ടെന്ന് ദേവസ്വം ബോര്‍ഡ്. വിഷയത്തില്‍ തിരുവാഭരണം കമ്മീഷണര്‍ ബോര്‍ഡിന് വിശദീകരണം…
കോഴിക്കോട് താമരശ്ശേരിയില്‍ ചികിത്സയുടെയും മാന്ത്രികച്ചടങ്ങുകളുടെയും മറവില്‍ നവദമ്പതികളെ കബളിപ്പിച്ച് യുവതിയെ പീഡിപ്പിച്ച വ്യാജസിദ്ധന്‍ അന്‍വര്‍ സാദത്തിന്റെ അറസ്റ്റ്, സമൂഹത്തില്‍ ഇന്നും…
ജോധ്പൂര്‍ : ഭാരതത്തിന്റെ ഏറ്റവും വലിയ വ്യോമാഭ്യാസമായ 'തരംഗ് ശക്തി'യുടെ ഭാഗമായി തദ്ദേശീയ പ്രതിരോധ നിര്‍മ്മാണ കരുത്ത് ലോകരാഷ്ട്രങ്ങള്‍ക്ക് മുന്നില്‍…