Friday, May 10, 2024
spot_img

മണ്ഡലകാല തീർത്ഥാടനം; ശബരിമലയിൽ പ്രതിദിനം 25,000 പേർക്ക് ദർശന സൗകര്യം അനുവദിക്കും; ദേവസ്വം വകുപ്പ് മന്ത്രി കെ രാധാകൃഷ്ണൻ

പത്തനംതിട്ട: വരുന്ന മണ്ഡലകാലത്ത് ശബരിമലയിൽ പ്രതിദിനം 25,000 പേർക്ക് ദർശന സൗകര്യമൊരുക്കുമെന്ന് സംസ്ഥാന സർക്കാർ.

അപകട സാഹചര്യം ഒഴിവാക്കിയതിന് ശേഷം പമ്പ സ്‌നാനം അനുവദിക്കുമെന്ന് ദേവസ്വം വകുപ്പ് മന്ത്രി കെ രാധാകൃഷ്ണൻ ഉന്നതതല യോഗത്തിൽ അറിയിച്ചു.

പമ്പയിൽ വച്ച് ഇന്ന് ചേർന്ന ദേവസ്വം ബോർഡ് മന്ത്രിയുടെ അധ്യക്ഷതയിൽ ചേർന്ന യോഗത്തിൽ പത്തനംതിട്ട, കോട്ടയം ജില്ലകളിലെ കളക്ടർമാർ, ജില്ലാ നേതാക്കളും, ജനപ്രതിനിധികളും യോഗത്തിൽ പങ്കെടുത്തു. വിവിധ വകുപ്പുകളുടെ മേധാവികളും യോഗത്തിൽ പങ്കെടുത്തു.

കോവിഡ്19 ഉം മഴക്കെടുതിയും കാരണം തീർഥാടനത്തിന് പരിമിതികൾ ഉണ്ടെന്നും. അതുകൊണ്ട് സന്നിധാനത്ത് ഭക്തരെ തങ്ങാൻ അനുവദിക്കില്ല എന്നും പത്ത് ലക്ഷത്തിലധികം പേർ ഇതിനകം വെർച്വൽ ക്യു ദർശനത്തിനായി അപേക്ഷിച്ചിട്ടുണ്ട് എന്നും മന്ത്രി ചൂണ്ടിക്കാട്ടി.

അതേസമയം മണ്ഡല- മകരവിളക്ക് തീർഥാടനം ആരംഭിക്കുന്നതിന് ഇനി രണ്ടാഴ്‌ച മാത്രമാണ് ഉള്ളത്. രണ്ട് ദിവസത്തിനുള്ളിൽ എല്ലാ വകുപ്പുകൾക്കുമുള്ള പ്രവർത്തികളുടെ ടൈം ടേബിൾ തയാറാക്കുമെന്നും മന്ത്രി വ്യക്തമാക്കി.

Related Articles

Latest Articles