തൃശൂർ :മുതിർന്ന മേള വിദ്വാൻ പെരുവനം കുട്ടൻ മാരാരെ തൃശൂർ പൂരം ഇലഞ്ഞിത്തറ പ്രമാണിസ്ഥാനത്തുനിന്നും പാറമേക്കാവ് ദേവസ്വം നീക്കി.
വെള്ളിയാഴ്ച നടന്ന വേല എഴുന്നള്ളിപ്പിൽ ഭഗവതിയെ എഴുന്നള്ളിച്ച ശേഷം മേളം വൈകിയതും ചെണ്ട താഴെ വച്ചതും പ്രശ്നത്തിനിടയാക്കിയിരുന്നു. നീണ്ട 24 വർഷത്തിനു ശേഷമാണു കുട്ടൻ മാരാർ പ്രമാണി സ്ഥാനത്തു നിന്നും പുറത്തു പോകുന്നത്. കിഴക്കൂട്ട് അനിയൻമാരാരാണ് പുതിയ പ്രമാണി.

