Wednesday, December 24, 2025

അദാനി ഗ്രൂപ്പ് ; ഹിന്‍ഡന്‍ബര്‍ഗ് റിപ്പോര്‍ട്ടില്‍ അന്വേഷണം ആവശ്യപ്പെട്ടുള്ള ഹര്‍ജികള്‍ ഇന്ന് സുപ്രിം കോടതിയിൽ

ദില്ലി : അദാനി ഗ്രൂപ്പിനെതിരായ ഹര്‍ജികള്‍ സുപ്രിം കോടതി ഇന്ന് പരിഗണിക്കും. ഹിന്‍ഡന്‍ബര്‍ഗ് റിപ്പോര്‍ട്ടില്‍ അന്വേഷണം ആവശ്യപ്പെട്ടുള്ള ഹർജികളാണ് ഇന്ന് പരിഗണിക്കുക. വിശാല്‍ തിവാരി എന്ന അഭിഭാഷകനാണ് അദാനി വിഷയത്തിലെ പൊതുതാത്പര്യ ഹര്‍ജി എത്രയും വേഗം പരിഗണിക്കണം എന്നാവശ്യവുമായി ചീഫ് ജസ്റ്റിസ് ഡി വൈ ചന്ദ്രചൂഡ് അദ്ധ്യക്ഷനായ ബെഞ്ചിനെ സമീപിച്ചത്.

ഹിന്‍ഡന്‍ബര്‍ഗ് എന്നത് യുഎസ് ആസ്ഥാനമാക്കി പ്രവര്‍ത്തിക്കുന്ന നിക്ഷേപ ഗവേഷണ സ്ഥാപനാമാണ്. അദാനി ഗ്രൂപ്പിനെതിരെ ഉന്നയിച്ച ആരോപണങ്ങളെക്കുറിച്ച് അന്വേഷിക്കാന്‍ വിരമിച്ച സുപ്രിം കോടതി ജഡ്ജിയുടെ നേതൃത്വത്തില്‍ സമിതി രൂപീകരിക്കണമെന്നും .ഇതിനായി കേന്ദ്രത്തോട് നിര്‍ദ്ദേശിക്കണമെന്നുമാണ് ഹര്‍ജിയിലെ പ്രധാന ആവശ്യം.

Related Articles

Latest Articles