Thursday, December 18, 2025

ഭർത്തൃസഹോദരൻ പെട്രോളൊഴിച്ച് യുവതിയെ തീ കൊളുത്തി സംഭവം: ചികിൽസയിലിരുന്ന വീട്ടമ്മ മരണത്തിന് കീഴടങ്ങി

തിരുവനന്തപുരം: ഭര്‍തൃ സഹോദരന്‍ പെട്രോളൊഴിച്ച്‌ തീകൊളുത്തിയതിനെ തുടര്‍ന്ന് ചികിത്സയിലായിരുന്ന യുവതിക്ക് ദാരുണാന്ത്യം. വറയമ്പലം കാവുവിള തെറ്റിച്ചിറ വൃന്ദഭവനിൽ വൃന്ദ (28) യാണ് ചൊവ്വാഴ്ച രാത്രി പത്തരമണിയോടെ മരിച്ചത്.

കഴിഞ്ഞ ബുധനാഴ്ച രാവിലെയാണ് വൃന്ദയ്ക്ക് നേരെ ആക്രമണമുണ്ടായത്. സബിൻ ലാലുമായി പിണങ്ങിക്കഴിഞ്ഞിരുന്ന വൃന്ദയോട് ഭർത്താവുമായി ജീവിക്കണമെന്ന് സിബിൻ നിരന്തരം ആവശ്യപ്പെട്ടിരുന്നെന്നും ഇതിനു വിസമ്മതിച്ചതാണ് ആക്രമണത്തിന് കാരണമെന്നും പൊലീസ് പറയുന്നു. സംഭവത്തിന് ശേഷം രക്ഷപ്പെടാന്‍ ശ്രമിച്ച സുബിനെ മുട്ടത്തറയില്‍ വച്ച്‌ പൊലീസ് പിടികൂടി. ഇതിനിടെ ഇയാള്‍ ആത്മഹത്യ ചെയ്യാന്‍ വിഷം കഴിച്ചിരുന്നു.

Related Articles

Latest Articles