Saturday, December 20, 2025

‘പിടികിട്ടാപ്പുള്ളി’ ടെലിഗ്രാമില്‍;പരാതി നല്‍കാന്‍ സംവിധായകന്‍

റിലീസ് ദിനത്തില്‍ ‘പിടികിട്ടാപ്പുള്ളി’യുടെ വ്യാജന്‍ ടെലിഗ്രാമില്‍. പുതുസംവിധായകനായ ജിഷ്ണു ശ്രീകണ്ഠന്‍ സംവിധാനം ചെയ്ത ചിത്രം ജിയോ പ്ലാറ്റ്‌ഫോമിലാണ് റിലീസ് പ്രഖ്യാപിച്ചിരുന്നത്. എന്നാല്‍ കഴിഞ്ഞ ദിവസം രാത്രി തന്നെ സിനിമ ടെലിഗ്രാമിലൂടെ പുറത്തുവരികയായിരുന്നു.ശ്രീ ഗോകുലം മൂവീസ് നിര്‍മിക്കുന്ന പിടികിട്ടാപ്പുള്ളി ഒരു കോമഡി ത്രില്ലറാണ്.

സണ്ണിവെയ്ന്‍,അഹാന കൃഷ്ണ എന്നിവര്‍ കേന്ദ്രകഥാപാത്രങ്ങളാകുന്ന ചിത്രം തന്റെ നാലുവര്‍ഷത്തെ അധ്വാനമായിരുന്നുവെന്ന് സംവിധആയകന്‍ പറയുന്നു. സിനിമ നല്ലതോ ചീത്തയോ എന്നത് രണ്ടാമത്തെ കാര്യമാണ്. തന്നെ വിശ്വസിച്ച് പണം മുടക്കിയ നിര്‍മാതാവുണ്ട്. ജിയോ പോലുള്ള പ്ലാറ്റ്‌ഫോം സിനിമയുടെ ഡിജിറ്റല്‍ റൈറ്റ്‌സ് വാങ്ങുകയും ചെയ്തു. എന്നിട്ടും ഇത്രയും വലിയൊരു പ്ലാറ്റ്‌ഫോമില്‍ തന്നെ സിനിമ ലീക്കായി.ഇനി അവര്‍ മലയാള സിനിമകള്‍ വാങ്ങാതെയാകുമെന്ന് സംവിധായകന്‍ ജിഷ്ണു പറയുന്നു.

Related Articles

Latest Articles