Wednesday, May 8, 2024
spot_img

ഗുജറാത്തി കര്‍ഷകന്റെ മകള്‍ ഇനി രാജ്യത്തെ ഏറ്റവും പ്രായം കുറഞ്ഞ പൈലറ്റ്; ഇത് സ്വപ്ന സാക്ഷാത്കാരമെന്ന് മൈത്രി പട്ടേല്‍

സൂറത്ത്: രാജ്യത്തെ ഏറ്റവും പ്രായം കുറഞ്ഞ പൈലറ്റായി ഇനി ഗുജറാത്ത് സൂറത്ത് സ്വദേശിനി മൈത്രി പട്ടേല്‍. അമേരിക്കയില്‍ നിന്നാണ് 19 വയസ്സുകാരിയായ മൈത്രി തന്റെ വിമാന പറത്തല്‍ പരിശീലനം പൂര്‍ത്തിയാക്കിയിരിക്കുന്നത്. കാന്തി പട്ടേല്‍ എന്ന കര്‍ഷകന്റെ മകളായ മൈത്രി വെറും 11 മാസങ്ങള്‍ കൊണ്ടാണ് കൊമേഴ്ഷ്യല്‍ പൈലറ്റ് ലൈസന്‍സ് നേടിയിരിക്കുന്നത്.

ചെറുപ്പം മുതലേ പൈലറ്റാവാന്‍ താല്‍പര്യമുണ്ടായിരുന്ന മൈത്രി പ്ലസ് ടു പൂര്‍ത്തിയാക്കിയ ശേഷം പൈലറ്റ് ട്രെയ്‌നിംഗ് കോഴ്‌സിന് ചേരുകയായിരുന്നു എന്നും അമേരിക്കയില്‍ നിന്ന് കോഴ്‌സ് ചെയ്യാനായിരുന്നു തീരുമാനിച്ചിരുന്നതെന്നും മൈത്രി പറഞ്ഞു.

‘സാധാരണ ഗതിയില്‍ ഈ കോഴ്‌സ് പൂര്‍ത്തിയാക്കാന്‍ 18 മാസം വേണ്ടി വരാറുണ്ട്. കാരണം, നിശ്ചിത മണിക്കൂറുകള്‍ വിമാനം പറത്തിയാലേ ലൈസന്‍സ് ലഭിക്കുകയുള്ളൂ. എന്നാല്‍ എനിക്ക് വെറും 11 മാസങ്ങള്‍ കൊണ്ട് ഈ കോഴ്‌സ് പൂര്‍ത്തിയാക്കാനുള്ള ഭാഗ്യം ലഭിച്ചു. കോഴ്‌സ് പൂര്‍ത്തിയാക്കിയ ശേഷം ഞാന്‍ അച്ഛനെ അമേരിക്കയിലേക്ക് ക്ഷണിക്കുകയും അദ്ദേഹത്തെ വിമാനത്തില്‍ കൊണ്ടു പോവുകയും ചെയ്തു. ഞങ്ങള്‍ 3500 അടി ഉയരത്തില്‍ പറന്നു. ഇത് ഞങ്ങള്‍ക്ക് ഒരു സ്വപ്ന സാക്ഷാത്കാരം പോലെയായിരുന്നു’ മൈത്രി പറഞ്ഞു.

പ്രത്യേക അറിയിപ്പ്: കോവിഡ് മഹാമാരിയുടെ രണ്ടാം വരവിന്റെ കാലത്ത് എല്ലാവരും മാസ്ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹിക അകലം പാലിച്ചും വാക്‌സിൻ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് തത്വമയി ന്യൂസ് അഭ്യർത്ഥിക്കുന്നു. ഓർക്കുക ഒന്നിച്ചു നിന്നാൽ നമുക്കീ മഹാമാരിയെ തോൽപ്പിക്കാനാവും. “സർക്കാർ നിർദ്ദേശങ്ങൾ പാലിക്കാം, നമുക്ക് മഹാമാരിയെ ഒന്നിച്ചു നേരിടാം”. വാക്സിന് എടുത്തും, സാമൂഹിക അകലം പാലിച്ചും, മാസ്ക് ധരിച്ചും ഈ മഹാമാരിയെ നമുക്ക് എത്രയുംവേഗം വേരോടെ പിഴുതെറിയാം. #BreakTheChain #CovidBreak #IndiaFightsCorona

Related Articles

Latest Articles