ശബരിമലയിൽ ദർശനെത്തിയ തീർത്ഥാടക ഷോക്കേറ്റ് മരിച്ചു. നീലിമലയില്‍വെച്ചാണ് അപകടം ഉണ്ടായത്. തെലങ്കാന സ്വദേശി ഭരതമ്മയാണ് മരിച്ചത്. നീലിമല കയറുമ്പോൾ വെള്ളം കുടിക്കാനായി വാട്ടർ അതോട്ടിയുടെ കീയോസ്ക്കിൽ നിന്നും വെള്ളം കുടിക്കാൻ ടാപ്പ് തുറക്കവെയാണ് ഷോക്കേറ്റത് എന്നാണ് വിവരം.
മഴ തകർത്ത് പെയ്യുകയും നിരവധി ഭക്തർ ദർശനത്തിനായി എത്തുകയും ചെയ്യുമ്പോൾ അതിനു വേണ്ട സുരക്ഷ ഒരുക്കുന്നതിൽ അധികൃതർ വീഴ്ച വരുത്തുന്നുവെന്നാണ് ഭക്തർ ആരോപിക്കുന്നത്. സംഭവത്തിൽ കൃത്യമായ അന്വേഷണം നടത്തണമെന്നും കുറ്റക്കാർക്കെതിരെ കൃത്യമായ നടപടി വേണമെന്നും ഭക്തർ ആവശ്യപ്പെട്ടു.

