Pilgrimage to Sabarimala; Child labor and begging will be stopped, District Collector Dr. Divya S Iyer
പത്തനംതിട്ട: ശബരിമല തീര്‍ഥാടനത്തോട് അനുബന്ധിച്ച് ബാലവേലയും ഭിക്ഷാടനവും തടയണമെന്ന് ജില്ലാ കളക്ടര്‍ ഡോ. ദിവ്യ എസ് അയ്യര്‍. ഇത് കണ്ടെത്തുന്നതിനായി മറ്റ് വകുപ്പുകളുമായി ചേര്‍ന്ന് സ്‌ക്വാഡ് പ്രവര്‍ത്തനം ഏകീകൃതമായും കാര്യക്ഷമമായും നടത്തണമെന്ന് ജില്ലാ കളക്ടര്‍ ഡോ. ദിവ്യ എസ് അയ്യര്‍ പറഞ്ഞു. ശബരിമല തീര്‍ഥാടനത്തോട് അനുബന്ധിച്ച് കളക്ടറേറ്റ് കോണ്‍ഫറന്‍സ് ഹാളില്‍ ചേര്‍ന്ന തൊഴില്‍ വകുപ്പിന്റെ ടാസ്‌ക് ഫോഴ്സ് യോഗത്തില്‍ അധ്യക്ഷത വഹിച്ചു സംസാരിക്കുകയായിരുന്നു കളക്ടര്‍.
ബാലവേലയുമായി ബന്ധപ്പെട്ട സംഭവങ്ങള്‍ ശ്രദ്ധയില്‍ പെട്ടാല്‍ കൃത്യമായ റിപ്പോര്‍ട്ട് തേടുകയും സത്വരമായ നിയമനടപടികള്‍ സ്വീകരിക്കുകയും ചെയ്യണം. പഴുതുകള്‍ സൃഷ്ടിച്ച് കുറ്റവാളികള്‍ പുറത്ത് പോകാതിരിക്കാന്‍ കൃത്യമായും കര്‍ശനവുമായി ടാസ്‌ക് ഫോഴ്സ് പ്രവര്‍ത്തിക്കണം. സ്‌ക്വാഡുകള്‍ക്ക് പുറമേ തീര്‍ഥാടകര്‍, പൊതുജനങ്ങള്‍, മറ്റ് വകുപ്പ് ഉദ്യോഗസ്ഥര്‍ തുടങ്ങിയവര്‍ ബാലവേലയുമായി ബന്ധപ്പെട്ട സന്ദര്‍ഭത്തെ നേരിടുന്നത് സംബന്ധിച്ച് രൂപരേഖ തയാറാക്കണം.
തീര്‍ഥാടന കാലത്ത് ഭിക്ഷാടനം, ബാലവേല തുടങ്ങിയ സന്ദര്‍ഭങ്ങള്‍ ശ്രദ്ധയില്‍പെട്ടാല്‍ ആരെ സമീപിക്കണമെന്നതിനെ സംബന്ധിച്ചും പരാതിപ്പെട്ടാല്‍ പരാതിക്കാരന് ബുദ്ധിമുട്ടുകള്‍ ഉണ്ടാകില്ലെന്നുള്ള ഉറപ്പ് സംബന്ധിച്ച അവബോധവും പൊതുജനങ്ങളില്‍ സൃഷ്ടിക്കണമെന്നും ജില്ലാ കളക്ടര്‍ പറഞ്ഞു.
മണ്ഡല- മകരവിളക്ക് ഉത്സവ കാലത്ത് ബാലവേലയ്ക്കെതിരെ ശബരിമലയിലും പരിസര പ്രദേശങ്ങളിലും പോലീസും തൊഴില്‍ വകുപ്പും ചൈല്‍ഡ് ലൈനും സംയുക്തമായി രണ്ടാഴ്ചയിലൊരിക്കല്‍ സേര്‍ച്ച് ഡ്രൈവ് സംഘടിപ്പിക്കും.
ബംഗ്ലാദേശിലെ ചട്ടോഗ്രാമിൽ മതന്യൂനപക്ഷങ്ങളെ ലക്ഷ്യമിട്ടുള്ള അക്രമങ്ങൾ തുടരുന്നതിനിടെ ഹിന്ദു കുടുംബത്തിന്റെ വീട് അഗ്നിക്കരയാക്കി അക്രമകാരികൾ. ആക്രമണത്തിൽ വളർത്തുമൃഗങ്ങൾ കൊല്ലപ്പെട്ടു. ജയന്തി…
ദില്ലി : ബംഗ്ലാദേശ്-ഇന്ത്യ നയതന്ത്രബന്ധം വഷളാകുന്നതിനിടെ ബംഗ്ലാദേശ് ഹൈക്കമ്മിഷണറെ വിളിച്ചുവരുത്തി ഇന്ത്യ. കഴിഞ്ഞ ഒരാഴ്ചയ്ക്കിടെ ഇത് രണ്ടാംവട്ടമാണ് ഹൈക്കമ്മിഷണർ റിയാസ്…
ഇന്ത്യയിലെ പ്രമുഖ വിമാനക്കമ്പനിയായ ഇൻഡിഗോയ്ക്ക് തുർക്കി ആസ്ഥാനമായുള്ള എയർലൈനുകളിൽ നിന്ന് വിമാനങ്ങൾ വാടകയ്ക്കെടുക്കുന്നതിന് നൽകിയിരുന്ന അനുമതി നീട്ടിനൽകില്ലെന്ന് വ്യോമയാന നിയന്ത്രണ…
പ്രപഞ്ചത്തിന്റെ വിശാലതയിൽ മനുഷ്യൻ ഒറ്റയ്ക്കാണോ എന്ന ചോദ്യം ശാസ്ത്രലോകത്തെയും സാധാരണക്കാരെയും ഒരുപോലെ ചിന്തിപ്പിക്കുന്ന ഒന്നാണ്. ഭൂമിക്ക് പുറത്ത് ജീവന്റെ സാന്നിധ്യമുണ്ടോ…
തിരുവനന്തപുരം : സംസ്ഥാനത്തെ എസ്‌ഐആർ കരടു വോട്ടർപട്ടിക പ്രസിദ്ധീകരിച്ചു. voters.eci.gov.in വെബ്‌സൈറ്റിൽ പട്ടിക പരിശോധിക്കാനാകും. 24,80,503 പേരെ വോട്ടര്‍പട്ടികയില്‍നിന്ന് ഒഴിവാക്കിയതായി…
സൗരയൂഥത്തിന്റെ അതിരുകൾ താണ്ടി എത്തിയ അപൂർവ്വ അതിഥിയായ 3I/ATLAS എന്ന ഇന്റർസ്റ്റെല്ലർ വാൽനക്ഷത്രം ഭൂമിക്കരികിലൂടെയുള്ള യാത്ര പൂർത്തിയാക്കി മടക്കയാത്ര തുടങ്ങിയിരിക്കുകയാണ്.…