Tuesday, December 23, 2025

30,000 അടി ഉയരത്തിൽ പറന്ന് ജെറ്റ് 2 വിമാനം; പൈലറ്റ് ബോധരഹിതനായതിനെ തുടർന്ന് അടിയന്തര ലാന്‍റിങ്ങ്; മെഡിക്കല്‍ എമര്‍ജന്‍സി ലാന്‍റിങ്ങ് നടത്തിയതിനാല്‍ യാത്രക്കാര്‍ക്കുണ്ടായ സമയ നഷ്ടത്തിന് നഷ്ടപരിഹാരം നല്‍കില്ലെന്ന് വിമാനക്കമ്പനി

ഇംഗ്ലണ്ട്: ഇംഗ്ലണ്ടിലെ ബര്‍മിംഗ്ഹാമില്‍ നിന്നും പുറപ്പെട്ട് 30,000 അടി ഉയരത്തിലെത്തിയപ്പോള്‍ പൈലറ്റ് ബോധരഹിതനായതിനെ തുടർന്ന് ജെറ്റ് 2 വിമാനം അടിയന്തര ലാന്‍റിങ്ങ് നടത്തി. ഇതേ തുടര്‍ന്ന് വിമാനയാത്രക്കാര്‍ പരിഭ്രാന്തരായി. വിമാനത്തിന്‍റെ മുന്‍ഭാഗത്ത് നിന്നും ബഹളം കേട്ടപ്പോഴാണ് യാത്രക്കാര്‍ക്ക് സംശയം തോന്നിയത്. തുടര്‍ന്ന് വിമാനം അടിയന്തര ലാന്‍റിങ്ങ് നടത്തണമെന്ന് യാത്രക്കാര്‍ ആവശ്യപ്പട്ടു. ഇതേ തുടര്‍ന്ന് തുടര്‍ന്ന് സഹ പൈലന്‍റ് അടിയന്തര ലാന്‍റിങ്ങിന് ശ്രമിച്ചു. ഒടുവില്‍ ഗ്രീസിലെ തെസ്സലോനിക്കി വിമാനത്താവളത്തില്‍ വിമാനം സുരക്ഷിതമായി ഇറങ്ങി. ഏതാണ്ട് ഒരു മണിക്കൂറോളം നേരം വിമാനം റണ്‍വേയില്‍ തങ്ങി.

അതേസമയം, പൈലറ്റ് ബോധരഹിതനായതിനാലാണ് വിമാനം അടിയന്തര ലാന്‍റിങ്ങ് നടത്തിയതെന്ന് യാത്രക്കാരെ അറിയിച്ചിരുന്നില്ലെന്ന് ഒരു യാത്രക്കാരന്‍ പ്രതികരിച്ചു. എന്നാൽ, ഒരു ‘മുൻകരുതൽ നടപടി’ എന്ന നിലയിലാണ് വിമാനം വഴിതിരിച്ചുവിട്ടതെന്ന് ജെറ്റ്2 വക്താവ് പറഞ്ഞു. ഏതാണ്ട് ഒരു മണിക്കൂറോളം സമയം റണ്‍വെയില്‍ വിമാനം തങ്ങി. അതിന് ശേഷമാണ് ആംബുലന്‍സ് വന്ന് പൈലറ്റിനെ ആശുപത്രിയിലേക്ക് മാറ്റിയത്. ഇത്രയും നേരം തങ്ങളെ പുറത്ത് വിടാതെ വിമാനത്തില്‍ തന്നെ ഇരുത്തിയെന്നും യാത്രക്കാര്‍ പരാതിപ്പെട്ടു.

ഇതിനിടെ, വിമാനം മെഡിക്കല്‍ എമര്‍ജന്‍സി ലാന്‍റിങ്ങ് നടത്തിയതിനാല്‍ യാത്രക്കാര്‍ക്കുണ്ടായ സമയ നഷ്ടത്തിന് നഷ്ടപരിഹാരം നല്‍കില്ലെന്ന് വിമാനക്കമ്പനി അറിയിച്ചു. എന്നാല്‍, യാത്രക്കാര്‍ക്ക് അടിസ്ഥാന ഭക്ഷണം അടങ്ങിയ 15 യൂറോ വൗച്ചര്‍ നല്‍കിയതായും കമ്പനി വക്താവ് അറിയിച്ചു. ഏറെ വൈകാതെ തന്നെ മറ്റൊരു വിമാനത്തില്‍ യാത്രക്കാരെ യഥാസ്ഥാനത്ത് എത്തിച്ചതായും കമ്പനി വക്താവ് വ്യക്തമാക്കി.

Related Articles

Latest Articles