Suicide
മുഖക്കുരു മൂലം വിവാഹാലോചനകൾ മുടങ്ങുന്നതിൽ മനംനൊന്ത് യുവതി ആത്മഹത്യ ചെയ്തു. ഉത്തർപ്രദേശിലെ ബന്ധ ജില്ലയിൽ ആണ് ദാരുണ സംഭവം നടന്നത്. യുവതിക്ക് നിരവധി വിവാഹാലോചനകൾ വന്നിരുന്നു. എന്നാൽ എല്ലാ ആലോചനയും മുഖക്കുരു കാരണം മുടങ്ങിയിരുന്നു. ഇതിൽ മനംനൊന്താണ് യുവതി ജീവനൊടുക്കിയത്.
തിങ്കളാഴ്ച വൈകുന്നേരം ബിസാൻഡ പോലീസ് സർക്കിളിന് കീഴിലുള്ള അജിത് പാറ വില്ലേജിലാണ് സംഭവം. യുവതിയുടെ അമ്മയും സഹോദരിയും കന്നുകാലികൾക്ക് തീറ്റ കൊടുത്ത് വീട്ടിലെത്തിയപ്പോഴാണ് മുറിയിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടതെന്നാണ് ലഭിക്കുന്ന വിവരം.
നിരവധി ചികിത്സകൾ നടത്തിയിട്ടും മാറാത്ത മുഖക്കുരു കാരണം യുവതി അസന്തുഷ്ടയായിരുന്നുവെന്ന് കുടുംബാംഗങ്ങൾ പറയുന്നു. “അവൾക്ക് ഒന്നിലധികം വിവാഹാലോചനകൾ വന്നിരുന്നു. പക്ഷേ അവളുടെ മുഖക്കുരു കാരണം എല്ലാവരും അവളെ നിരസിച്ചു,” കുടുംബാംഗം വിശദീകരിച്ചു. മൃതദേഹം പോസ്റ്റ്‌മോർട്ടത്തിനായി സമർപ്പിച്ചു. കേസ് അന്വേഷിക്കുകയാണെന്ന് ബിസാൻഡ പോലീസ് സർക്കിൾ ഇൻചാർജ് കെ.കെ. പാണ്ഡെ പറഞ്ഞു.
തിരുവനന്തപുരം : ശബരിമല സ്വര്‍ണക്കൊള്ളയിൽ മുൻ ദേവസ്വം ബോർഡ് പ്രസിഡന്‍റ് പത്മകുമാറിനെതിരെ ഗുരുതര കണ്ടെത്തലുമായി എസ്ഐടി. പാളികൾ കൊടുത്തുവിടാനുള്ള മിനുട്സിൽ…
ഹംഗേറിയൻ ചലച്ചിത്ര ലോകത്തെ വിശ്വപ്രസിദ്ധ സംവിധായകൻ ബേലാ താർ (70) അന്തരിച്ചു. വാർദ്ധക്യസഹജമായ അസുഖങ്ങളെത്തുടർന്ന് ചികിത്സയിലായിരുന്നു അദ്ദേഹം. സ്ലോ സിനിമ…
കാഠ്‌മണ്ഡു : നേപ്പാളിലെ ധനുഷ, പാർസ ജില്ലകളിൽ ഇസ്‌ലാമിസ്റ്റുകൾ പങ്കുവച്ച വിദ്വേഷകരമായ ടിക്‌ടോക് വീഡിയോയെച്ചൊല്ലി ഉടലെടുത്ത വർഗീയ സംഘർഷം അതിരൂക്ഷമാകുന്നു.…
വെനസ്വേലയിൽ അമേരിക്ക നടത്തിയ സൈനിക നീക്കത്തിന് പിന്നാലെ പ്രസിഡന്റ് ഡൊണാൾഡ് ട്രമ്പിനെ വെല്ലുവിളിച്ച് കൊളംബിയൻ പ്രസിഡന്റ് ഗുസ്താവോ പെട്ര .…
ആർഷ സാഹിത്യ പരിഷത്തിന്റെ ആഭിമുഖ്യത്തിൽ 'ബഹുഭാഷാ ഭാരതി ബഹുഭാഷാ കൈരളി' പുരസ്‌കാര സമർപ്പണ ചടങ്ങ് സംഘടിപ്പിക്കുന്നു. വരുന്ന വെള്ളിയാഴ്ച (2026…
തമിഴക വെട്രി കഴകം (ടിവികെ) അദ്ധ്യക്ഷൻ വിജയ്‌യ്ക്ക് സിബിഐ സമൻസ്. കഴിഞ്ഞ സെപ്റ്റംബർ 27-ന് കരൂരിൽ നടന്ന രാഷ്ട്രീയ റാലിക്കിടെയുണ്ടായ…