Saturday, September 19, 2026

മുഖക്കുരു മൂലം വിവാഹാലോചനകൾ മുടങ്ങുന്നു; മനംനൊന്ത് യുവതി ആത്മഹത്യ ചെയ്തു

മുഖക്കുരു മൂലം വിവാഹാലോചനകൾ മുടങ്ങുന്നതിൽ മനംനൊന്ത് യുവതി ആത്മഹത്യ ചെയ്തു. ഉത്തർപ്രദേശിലെ ബന്ധ ജില്ലയിൽ ആണ് ദാരുണ സംഭവം നടന്നത്. യുവതിക്ക് നിരവധി വിവാഹാലോചനകൾ വന്നിരുന്നു. എന്നാൽ എല്ലാ ആലോചനയും മുഖക്കുരു കാരണം മുടങ്ങിയിരുന്നു. ഇതിൽ മനംനൊന്താണ് യുവതി ജീവനൊടുക്കിയത്.

തിങ്കളാഴ്ച വൈകുന്നേരം ബിസാൻഡ പോലീസ് സർക്കിളിന് കീഴിലുള്ള അജിത് പാറ വില്ലേജിലാണ് സംഭവം. യുവതിയുടെ അമ്മയും സഹോദരിയും കന്നുകാലികൾക്ക് തീറ്റ കൊടുത്ത് വീട്ടിലെത്തിയപ്പോഴാണ് മുറിയിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടതെന്നാണ് ലഭിക്കുന്ന വിവരം.

നിരവധി ചികിത്സകൾ നടത്തിയിട്ടും മാറാത്ത മുഖക്കുരു കാരണം യുവതി അസന്തുഷ്ടയായിരുന്നുവെന്ന് കുടുംബാംഗങ്ങൾ പറയുന്നു. “അവൾക്ക് ഒന്നിലധികം വിവാഹാലോചനകൾ വന്നിരുന്നു. പക്ഷേ അവളുടെ മുഖക്കുരു കാരണം എല്ലാവരും അവളെ നിരസിച്ചു,” കുടുംബാംഗം വിശദീകരിച്ചു. മൃതദേഹം പോസ്റ്റ്‌മോർട്ടത്തിനായി സമർപ്പിച്ചു. കേസ് അന്വേഷിക്കുകയാണെന്ന് ബിസാൻഡ പോലീസ് സർക്കിൾ ഇൻചാർജ് കെ.കെ. പാണ്ഡെ പറഞ്ഞു.

Related Articles

Latest Articles