തൃശ്ശൂർ: ഹിന്ദുവിരോധത്തിൻ്റെ മാനസികതലത്തിലാണ് പിണറായി സർക്കാർ ശബരിമല ഭക്തൻമാരെ ദ്രോഹിക്കുന്നതെന്ന് ബി.ജെ.പി ദേശീയ ജനറൽ സെക്രട്ടറി രാധാ മോഹൻദാസ് അഗർവാൾ എം.പി പറഞ്ഞു. തൃശ്ശൂരിൽ നടന്ന ബി.ജെ.പി സംസ്ഥാന നേതൃയോഗം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. ശബരിമലയിൽ മനുഷ്യത്വ വിരുദ്ധമായ നടപടികൾ സ്വീകരിച്ച് ഞങ്ങൾ മുസ്ലിം സമുദായത്തിനൊപ്പമാണെന്ന് സംസ്ഥാന സർക്കാർ പ്രഖ്യാപിക്കുകയാണ്. ശബരിമലയിൽ കേന്ദ്ര നിയന്ത്രണം വേണമെന്ന് രാജ്യസഭയിൽ ബി.ജെ.പി എംപിമാർ ആവശ്യപ്പെട്ടിരുന്നു. ശബരിമല വിഷയം ബി.ജെ.പി ഗൗരവമായാണ് എടുത്തിരിക്കുന്നത്. അതുകൊണ്ടാണ് സംസ്ഥാന സർക്കാരിന് ചില ഇടപെടലുകളെങ്കിലും അവിടെ നടത്തേണ്ടി വന്നതെന്ന് രാധാ മോഹൻദാസ് പറഞ്ഞു.
കേരളത്തിൽ ബി.ജെ.പിയോടുള്ള വിശ്വാസം വർദ്ധിക്കുകയാണ്. തൃശ്ശൂരിൽ ബോൺ നെത്താല എന്ന പരിപാടിയിൽ പങ്കെടുത്തപ്പോൾ ക്രൈസ്തവർക്ക് പ്രധാനമന്ത്രിയോടുള്ള സ്നേഹം നേരിട്ട് മനസിലാക്കാൻ സാധിച്ചു. ക്രൈസ്തവർ എല്ലാ മേഖലയിലും രാജ്യത്തിന് വേണ്ടി ആത്മാർത്ഥമായി പ്രവർത്തിക്കുന്നവരാണ്. ഒമ്പത് വർഷമായി മോദി സർക്കാർ രാജ്യത്ത് ചെയ്ത കാര്യങ്ങളൊക്കെ ജനങ്ങൾക്കറിയാം.
കേരളത്തിന് വേണ്ടി ധാരാളം കാര്യങ്ങളാണ് കേന്ദ്ര സർക്കാർ ചെയ്തത്. എംപിയോ എംഎൽഎയോ ഇല്ലാതിരുന്നിട്ടും ചരിത്രത്തിൽ ഏറ്റവും കൂടുതൽ സഹായം കേരളത്തിന് നൽകിയത് മോദി സർക്കാരാണ്. അഞ്ച് സംസ്ഥാനങ്ങളിൽ നടന്ന തിരഞ്ഞെടുപ്പിൽ ഉജ്ജ്വല വിജയം ബിജെപി നേടിയത് മോദി സർക്കാരിനുള്ള അംഗീകാരമാണെന്നും അദ്ദേഹം പറഞ്ഞു.
ശബരിമല, മാളികപ്പുറം ക്ഷേത്രങ്ങളിലെ നിയുക്ത മേൽശാന്തിമാരായ അരീക്കർ സുബ്രഹ്മണ്യൻ ശങ്കരൻ നമ്പൂതിരി, എ. ദാമോദരൻ നമ്പൂതിരി എന്നിവർ ആലങ്ങാട് ചെമ്പോലക്കളരി…
ജോർദാനിലെ കറാക്ക് പ്രവിശ്യയിലെ ഓർത്തഡോക്സ് പള്ളിയിലുണ്ടായ ആക്രമണം ഒരു ഒറ്റപ്പെട്ട സാമുദായിക കലാപമല്ല, മറിച്ച് രാജ്യത്തെ സുസ്ഥിരതയെ ലക്ഷ്യം വെച്ചുള്ള…
ശിവഗിരി മഠം ട്രസ്റ്റ് അംഗമായി തിരഞ്ഞെടുക്കപ്പെട്ട ആലുവ അദ്വൈതാശ്രമം സെക്രട്ടറി സ്വാമി ധർമ്മ ചൈതന്യയെ സന്ദർശിച്ച് രാഷ്ട്രീയ സ്വയംസേവക സംഘം…
പാകിസ്ഥാനിലെ ഭീകരസംഘടനകളുടെ താവളങ്ങളിൽ വീണ്ടും ആശങ്ക പടർത്തി മുതിർന്ന ലഷ്കർ-ഇ-ത്വയ്യിബ കമാൻഡർ ഹമീദുള്ള ഭട്ടിയുടെ മരണവാർത്ത. ലഷ്കർ തലവൻ ഹാഫിസ്…
നിയുക്ത ശബരിമല മേൽശാന്തി അരീക്കര സുബ്രഹ്മണ്യൻ ശങ്കരൻ നമ്പൂതിരിയെ കേരള ക്ഷേത്ര സംരക്ഷണ സമിതി തിരുവനന്തപുരം താലൂക്ക് കമ്മിറ്റിയുടെ നേതൃത്വത്തിൽ…
ആചാര്യകുലം ദുബായ് വര്ഷം തോറും നടത്തിവരുന്ന മഹാസരസ്വതി യജ്ഞം, ഇത്തവണയും ആഘോഷിച്ചു. ദുബായ്, അൽ ഖിസൈസ് മായാമണി ഹാളിൽ, രാവിലെ…